മോത്തി ദാമന്‍ കോട്ടയുടെ പരിസരത്തുള്ള ഈ ചാപ്പല്‍ എ.ഡി 1607ല്‍ പോര്‍ട്ടുഗീസ് ഗവര്‍ണറും ക്യാപ്റ്റനുമാണ് നിര്‍മിച്ചത്. പൂക്കള്‍ തൂങ്ങിനില്‍ക്കുന്ന വെള്ള നിറത്തിലുള്ള കുരിശിന്‍െറ മാതൃകയിലാണ് ചാപ്പലിലേക്കുള്ള പ്രവേശന കവാടം. കവാടത്തില്‍ പോര്‍ട്ടുഗീസ് ഭാഷയിലുള്ള എഴുത്തുകളും ഉണ്ട്.
മരത്തിന്‍െറ സ്റ്റാന്‍റില്‍ തൂങ്ങികിടക്കുന്ന മണിയും പ്രവേശന കവാടത്തില്‍ ഉണ്ട്. മണിയുടെ നിറവും പള്ളിയുടെ വാതിലിന്‍െറയും ജനലിന്‍െറയും നിറവും സമാനമാണ്. ഒരു ഭിത്തിയില്‍ മദര്‍ മേരിയുടെ വലിയൊരു പോര്‍ട്രെയിറ്റുമുണ്ട്. ബൈസാന്‍റിയന്‍ ഗോതിക്ക് ശില്‍പ്പകലയുടെ സമ്മിശ്രരൂപമാണ് ഈ പുരാതന ദേവാലയം. പ്രധാന അള്‍ത്താരയടക്കം ഭാഗങ്ങളിലെ രൂപകല്‍പ്പനയാകട്ടെ 17ാം നൂറ്റാണ്ടിലേതിന് സമാനമാണ്.



Click it and Unblock the Notifications