Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാമന്‍ » ആകര്‍ഷണങ്ങള് » ദേവ്ക ബീച്ച്

ദേവ്ക ബീച്ച്, ദാമന്‍

23

മനോഹര ബീച്ചുകളിലൊന്നായ ദേവ്ക നിശ്ചയമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്. നാനി ദാമനില്‍ നിന്ന് മൂന്ന് മൈല്‍ അകലെയുള്ള ഈ കടല്‍തീരത്തിലൂടെ ഒന്ന് ചുറ്റിയടിക്കുന്നത് മനസിനും ശരീരത്തിനും കുളിര്‍മ പകരുന്നതാണ്.  തിരയുടെ ശക്തി കുറഞ്ഞുനില്‍ക്കുമ്പോള്‍ കടല്‍ പതിവിലും താഴേക്ക് ഉള്‍വലിയും. ഈ സമയം കക്കകളടക്കം കടല്‍ ജീവികളെ ശേഖരിക്കുന്ന ശേഖരിക്കുന്ന തിരക്കാകും സഞ്ചാരികള്‍ക്ക്. കുറച്ചുകൂടി സാഹസിക മനോഭാവമുള്ളവരാണെങ്കില്‍ കടലില്‍ ഒന്ന് നീന്താനിറങ്ങുകയും ചെയ്യാം. ജലനിരപ്പിന് താഴെ ചില സമയങ്ങളില്‍ ക്ഷോഭിക്കാറുള്ളതിനാല്‍ നീന്താനിറങ്ങുന്നവര്‍ ആവശ്യത്തിന് മുന്‍ കരുതല്‍ എടുക്കുന്നത് നല്ലതാണ്.

ബീച്ചില്‍ കറങ്ങിനടന്നും കടലില്‍ കുളിച്ചും മടുത്തവര്‍ക്ക് ഒരു ചേഞ്ചിന് തൊട്ടടുത്ത് അമ്യൂസ്മെന്‍റ് പാര്‍ക്കുണ്ട്. വാക്ക്വേകളും  മനോഹരമായ മ്യൂസിക്കല്‍ ഫൗണ്ടനുകളുമുള്ള ബീച്ചില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഉലലാസ സംവിധാനങ്ങള്‍ ഉണ്ട്. ഭക്ഷണശാലകള്‍, തുണിത്തരങ്ങളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും വില്‍ക്കുന്ന കടകളും അമ്യൂസ്മെന്‍റ് പാര്‍ക്കിനകത്ത് ഉണ്ട്. നരിയാല്‍ പൂര്‍ണിമ ദിവസത്തിലും നാടോടി നൃത്തങ്ങള്‍ അരങ്ങേറുന്ന ദിവസത്തിലും ആഴ്ചാവസാനത്തിലും അമ്യൂസ്മെന്‍റ് പാര്‍ക്ക് പ്രകാശപൂരിതമായിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed