നാനി ദാമന്‍ കോട്ട എന്നും അറിയപ്പെടുന്ന ഇത് ദാമന്‍ ഗംഗാ നദിയുടെ വടക്കേ കരയില്‍ നാനി ദാമന്‍െറ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 12,250 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള കോട്ടയുടെ ഏറ്റവും വലിയ ആകര്‍ഷണം അതിന്‍െറ കവാടം. ഭീമാകാരമായ കവാടം നദിയുടെ ഭാഗത്തേക്കാണ് തുറന്നിരിക്കുന്നത്. കത്തോലിക്കാ സന്യാസിയായ സെന്‍റ്.ജെറോമിന്‍െറ കൂറ്റന്‍ പ്രതിമ കോട്ടയുടെ വാതിലില്‍ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. കാത്തലിക്ക് ദേവാലയവും ഉള്ള കോട്ടയുടെ പ്രധാന കവാടം കടലിന്‍െറ ഭാഗത്ത് മോത്തി ദാമനെ അഭിമുഖീകരിച്ചാണ് ഉള്ളത്. കോട്ടയില്‍ നിന്നാല്‍ മല്‍സ്യ മാര്‍ക്കറ്റിന്‍െറയും മല്‍സ്യബന്ധന ബോട്ടുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതും കാണാം.



Click it and Unblock the Notifications