പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുന്ന തടാകത്തിലെ രണ്ട് ദ്വീപുകളിലായാണ് റിസോര്‍ട്ടും വാട്ടര്‍പാര്‍ക്കും സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകള്‍ തമ്മില്‍ പാലം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെയുള്ള ഉല്ലാസകേന്ദ്രമാണ് ഇവിടം. കുട്ടികള്‍ക്കായി വാട്ടര്‍ സൈ്ളഡ്, വാട്ടര്‍ സ്കൂട്ടര്‍ തുടങ്ങി നിരവധി ജലകേളികളും മിനി ട്രെയിനും ഇവിടെയുണ്ട്. ഇതെല്ലാം ബോറടിക്കുന്നവര്‍ക്കായി വീഡിയോ ഗെയിം കേന്ദ്രവും ഉണ്ട്.
രാത്രി മിന്നി തിളങ്ങി നില്‍ക്കുന്ന ജലധാരകളാണ് മറ്റൊരു ആകര്‍ഷണം. മനോഹരമായി സംവിധാനിച്ചിരിക്കുന്ന ഇവിടത്തെ പൂന്തോട്ടങ്ങളും തെങ്ങിന്‍തോപ്പുമെല്ലാം ബോളീവുഡ് സംവിധായകരുടെ ഇഷ്ട ലൊക്കേഷനുകളാണ്. പാര്‍ക്കിലെ ഗംഡു എന്ന് പേരിട്ടിരിക്കുന്ന റസ്റ്റോറന്‍റില്‍ നിങ്ങള്‍ക്ക് ഗുജറാത്തി, പഞ്ചാബി, തെക്കേ ഇന്ത്യന്‍, കോണ്‍ടിനെന്‍റല്‍, ചൈനീസ് ഭക്ഷണങ്ങള്‍ക്ക് പുറമെ ആവശ്യത്തിനനുസരിച്ച് കടല്‍ വിഭവങ്ങള്‍ പാകം ചെയ്തും ലഭിക്കും.



Click it and Unblock the Notifications