ഹിമാലയന്‍ ട്രെയിന്‍ ഒരു ഹെയര്‍പിന്‍ വളവ് തിരിയുന്നതിന് തൊട്ടടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തിലും അതിന് ശേഷം ഇവിടെയുണ്ടായ വിവിധ യുദ്ധങ്ങളിലും ജീവന്‍ വെടിഞ്ഞവര്‍ക്കായുള്ള സ്മാരകമായാണ് ഇത് നിര്‍മിച്ചത്. കാഞ്ചന്‍ജംഗ മലനിരകളുടെ ഇവിടെ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. അടുത്തുതന്നെ പ്രാദേശിക വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന മാര്‍ക്കറ്റുമുണ്ട്. കാഞ്ചന്‍ജംഗയുടെ പശ്ചാത്തലത്തിലുള്ള മനോഹര ചിത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണമെന്നതിനാല്‍ ഇങ്ങോടുള്ള യാത്രയില്‍ ക്യാമറയെടുക്കാന്‍ മറക്കരുത്.



Click it and Unblock the Notifications