ലോകത്തിലെ ഏറ്റവും മികച്ച തെയില ലഭിക്കുന്ന തോട്ടങ്ങളിലൂടെയുള്ള കറക്കം ഒരിക്കലും ഒഴിവാക്കരുതാത്തത് ആണ്. ഈ തെയിലയില്‍ ഭൂരിപക്ഷവും കയറ്റുമതി ചെയ്യുകയുമാണ്. സന്ദര്‍ശകര്‍ക്ക് ചുറ്റി കറങ്ങാന്‍ അനുമതി ലഭിക്കുന്ന പ്രധാന തോട്ടങ്ങളില്‍ ഒന്നാണ് ഹാപ്പിവാലി. കറക്കമെല്ലാം കഴിഞ്ഞ് തിരികെ വരുമ്പോള്‍ കെയര്‍ടേക്കര്‍ക്ക് പ്രതിഫലമെന്നവണ്ണം ചെറിയൊരു ടിപ്പ് നല്കിയാല് മതി.