നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഡാര്‍ജിലിംഗിനെയും രംഗീത് താഴ്വരയെയും ബന്ധിപ്പിക്കുന്ന കേബിള്‍ കാര്‍ സര്‍വീസ് ഉള്ളത്. മേഘങ്ങളെ തൊട്ടുരുമി താഴെയുള്ള തെയിലതോട്ടങ്ങളുടെ ദൂരകാഴ്ച കണ്ടുള്ള യാത്ര അവിസ്മരണീയ അനുഭവമാകും. സിംഗ്ള ബസാറിലാണ് കേബിള്‍ കാര്‍ യാത്ര അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന റോപ്വേകളിലൊന്നായ ഇതിലൂടെയുള്ള യാത്ര ഡാര്‍ജിലിംഗ് സന്ദര്‍ശിക്കുന്ന ആരും ഒഴിവാക്കരുത്.



Click it and Unblock the Notifications