ഡെറാഡൂണ്‍ നഗരത്തിലെ പ്രധാന ചരിത്ര സ്‌മാരകങ്ങളില്‍ ഒന്നാണ് ക്ലോക് ടവര്‍. രാജ്‌പൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ക്ലോക് ടവര്‍ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഏറെ ചരിത്രപ്രാധാന്യമുള്ള ഈ ഗോപുരം ബ്രിട്ടീഷ് നിര്‍മാണ ശൈലിയുടെ ഉത്തമോദാഹരണമാണ്. പ്രദേശ വാസികള്‍ പറയുന്നത് ഗോപുരത്തിലെ ഘടികാരത്തിന്റെ മണി മുഴക്കം വളരെ ദൂരെ നിന്നു വരെ കേള്‍ക്കാമെന്നാണ്. നിലവില്‍ ക്ലോക് ടവര്‍ പ്രവര്‍ത്തന രഹിതമാണെങ്കിലും ദിവസവും നിരവധി സന്ദര്‍ശികരെ ആകര്‍ഷിക്കുന്നുണ്ട്.



Click it and Unblock the Notifications