ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എഫ്ആര്‍ഐ) കൗലാഗഡ് റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ഗവേഷണ സ്ഥാപനമാണ്. 450 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന സ്ഥാപനം 1906 ലാണ് സ്ഥാപിതമായത്. ആകര്‍ഷങ്ങളായ കെട്ടിടങ്ങളാല്‍ പ്രശസ്തമാണിവിടം. ഗ്രീക്ക്-റോമന്‍, കോളോണിയല്‍ ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളാണിവ. വനവുമായി ബന്ധപ്പെട്ടുള്ള ആറ് മ്യൂസിയങ്ങള്‍ ഇവിടെയുണ്ട്.
ഈ മ്യൂസിയങ്ങളില്‍ വിവിധ തരം തടി ഇതര വന ഉത്പനങ്ങളും തടി, വനങ്ങള്‍, ഔഷധങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിന് പുറമെ മനോഹരമായൊരു ബൊട്ടാണിക്കല്‍ ഗാര്‍ഡനും ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കിടയില്‍ ഈ ഗാര്ഡന് പ്രശസ്തമാണ്. ഇതിന് പുറമെ ഇന്ദിരാ ഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാഡമിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.