ഇന്ത്യന്‍ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥലമാണ് ഇന്ത്യന്‍ മിലിട്ടറി അക്കാഡമി. 1932 ഒക്‌ടോബര്‍ 1 ന് 40 കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കി കൊണ്ടാണ് ഇത് പ്രവര്‍ത്തനമാരംഭിക്കുന്നത്. ബ്രിഗേഡിയര്‍ എല്‍ പി കോളിന്‍സ് ആയിരുന്നു അക്കാഡമിയുടെ ആദ്യ കമാന്‍ഡന്റ്.
1934 ഡിസംബറില്‍ അക്കാഡമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് `പയനീര്‍സ്' പുറത്തിറങ്ങി. നിരവധി പ്രമുഖരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിനുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ബര്‍മ്മ രാജ്യങ്ങളിലെ സേനയുടെ പരമോന്നത പദവിയിലെത്തിയ ഫീല്‍ഡ് മാര്‍ഷല്‍ സാം മനീക്ഷ, ജനറല്‍ മുഹമ്മദ് മൂസ്സ, ലഫ്‌റ്റനന്റ് ജനറല്‍ സ്‌മിത് ഡന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. അക്കാഡമി 1950 ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാഡമി(എന്‍ഡിഎ) എന്ന് പുനര്‍നാമകരണം ചെയ്‌തു. എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങള്‍ പൂണെയിലെ ഖഡക്വാസ്ലയിലേക്ക് മാറ്റിയപ്പോള്‍ അക്കാഡമിയുടെ പേര് മിലട്ടറി കോളേജ് എന്നാക്കി.1960 ല്‍ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി എന്ന പഴയ പേര് തന്നെ നല്‍കി.
മ്യൂസിയം, ഷൂട്ടിങ് പ്രകടന മുറി, 18 ഹോള്‍ ഫ്രിംസ് ഗോള്‍ഫ് കോഴ്‌സ് , യുദ്ധ സ്‌മാരകം എന്നിവ അക്കാഡമിയ്‌ക്ക് സമീപത്തായുണ്ട്. ടോണ്‍സ് വാലിക്ക് വടക്ക്-പടിഞ്ഞാറ് ദിശയിലായി കാമ്പസില്‍ ഒരു ഹെലിപ്പാഡും സ്ഥിതി ചെയ്യുന്നുണ്ട്.



Click it and Unblock the Notifications