ഡെറാഡൂണില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായാണ് സന്താല ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തില്‍ എത്തുന്നതിന് ജെയ്‌ന്തുവാല വരെ ബസ് കിട്ടും. അവിടെ നിന്നും പഞ്ചാബി വാലയിലേക്ക് 2 കിലോമീറ്റര്‍ യാത്രയുണ്ട്. പഞ്ചാബി വാലയില്‍ നിന്നും 2 കിലോമീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തില്‍ എത്തും.
മുഗളന്‍മാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ സന്താല ദേവിയും സഹോദരനും ആയുധങ്ങള്‍ വലിച്ചെറിഞ്ഞിട്ട് പ്രര്‍ത്ഥന തുടങ്ങിയത്രെ. പെട്ടന്ന് ഒരു പ്രകാശം ഇവര്‍ക്കു മേല്‍ വന്നു പതിക്കുകയും ഇരുവരും കല്‍ പ്രതിമകളായി മാറുകയും ചെയ്‌തു എന്നാണ് ഐതീഹ്യം. സന്താല ദേവി കല്‍ പ്രതിമയായി രീപാന്തരപെട്ടു എന്ന് വിശ്വിക്കപ്പെടുന്ന ശനിയാഴ്‌ച ദിവസമാണ് ക്ഷേത്രത്തിലെ വിശേഷ ദിവസം.



Click it and Unblock the Notifications