ഭഗവാന്‍ പരമ ശിവനെ ആരാധിക്കുന്ന പ്രശസ്‌തമായ ഗുഹാക്ഷേത്രമാണ് തപകേശ്വര്‍ മഹാദേവ ക്ഷേത്രം. ഡെറാഡൂണിലെ സിറ്റി ബസ്റ്റാന്‍ഡില്‍ നിന്നും 5.5 കിലോമീറ്റര്‍ അകലെയായി നദീ തീരത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇറ്റിറ്റ് വീഴുക എന്നാണ് തപക് എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം. ഗുഹയുടെ മുകള്‍ തട്ടില്‍ നിന്നും വെള്ളം ഇറ്റ് വീണാണ് ക്ഷേത്രത്തിലെ ശിവലിംഗം ഉണ്ടായെതെന്നാണ് വിശ്വാസം. മഹാഭാരതത്തിലെ പ്രശസ്‌ത മുനിയായ ഗുരു ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവിനായി ഭഗവാന്‍ പരമശിവന്‍ പാലൊഴുക്കിയത് ഈ ഗുഹ ക്ഷേത്രം വഴിയാണന്നാണ് ഐതീഹ്യം. ഔഷധ ഗുണങ്ങള്‍ ഏറെയുള്ള സള്‍ഫര്‍ അടങ്ങിയ അരുവിയാണ് ക്ഷേത്രത്തിന് ചുറ്റുമായൊഴുകുന്നത്. ഭഗവാന്‍ ശിവന്റെയും പാര്‍വതി ദേവിയുടെയും വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ ശിവരാത്രി ദിവസം നിരവധി വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.



Click it and Unblock the Notifications