ഇന്ത്യയുടെ അഭിമാനസ്തംഭമായ കെട്ടിടങ്ങളില്‍ ഒന്നാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന്‍. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളില്‍ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും രാഷ്ട്രപതി ഭവനു തന്നെയാണ്. ന്യൂ ദില്ലിയിലെ റെയ്‌സിന കുന്നില്‍ ആണ് ഇത് സ്ഥിതിചെയ്യുന്നത്. 1950വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാല്‍ വൈസ്രോയി ഭവനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നു. 1931 ജനുവരി 23ന് ആദ്യതാമസക്കാരനായ ഇന്‍വ്വിന്‍ പ്രഭു ഇവിടെ താമസം തുടങ്ങി.
1911ഡിസംബര്‍ 12ന് ബ്രിട്ടീഷ് രാജാവായ ജോര്‍ജ്ജ് അഞ്ചാമന്‍ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ദില്ലിയിലേയക്ക് മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സര്‍ എഡ്വിന്‍ ല്യൂട്ടന്‍സ് ഈ കെട്ടിടം രൂപകല്‍പ്പനചെയ്തു. നാലുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. പക്ഷേ ഒന്നാംലോകമഹായുദ്ധം കാരണം 19വര്‍ഷമെടുത്താണ് പണികള്‍ പൂര്‍ത്തിയായത്.
രണ്ട് നിറത്തിലുള്ള മണല്‍ക്കല്ലുകളാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സാഞ്ചിയുടെ സ്തൂപത്തിന്റെ മാതൃകയിലാണ് ഇതിന്റെ മേല്‍മകുടും നിര്‍മ്മിച്ചിരിക്കുന്നത്. രാഷ്ട്രപതിഭവനുള്ളിലെ ഏറ്റവും മനോഹരമായ സ്ഥലം ദര്‍ബാര്‍ ഹാളാണ്. നിറപ്പകിട്ടുള്ള മാര്‍ബിളിലാണ് ഇത് അലങ്കരിച്ചിരിക്കുന്നത്. മറ്റൊരുവശത്തുള്ള അശോകന്‍ ഹാള്‍ പേര്‍ഷ്യന്‍ ശൈലിയിലാണ് പണിതിരിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തില്‍ 340 മുറികളാണുള്ളത്. കെട്ടിടനിര്‍മ്മാണത്തിന് ഒട്ടും സ്റ്റീല്‍ ഉപയോഗിച്ചിട്ടില്ല.
ഇന്ത്യയിലെ ക്ഷേത്രങ്ങളിലുള്ളപോലത്തെ നാഴികമണികള്‍ ഇവിടുത്തെ തൂണുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവനിലെ പ്രധാനആകര്‍ഷണമാണ് മുഗള്‍ ഗാര്‍ഡന്‍. മുഗള്‍, ബ്രിട്ടീഷ് ശൈലിയിലാണ് ഈ പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. പതിമൂന്ന് ഏക്കറോളം സ്ഥലത്താണ് ഇത് പരന്നുകിടക്കുന്നത്. മനോഹരമായ കാഴ്ചയാണ് രാഷ്ട്രപതി ഭവന്‍ ഒരുക്കുന്നത്.



Click it and Unblock the Notifications