Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » സ്വാമി നാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം

സ്വാമി നാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം, ദില്ലി

7

ഇന്ത്യയിലെ ഏറ്റവം പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ഇന്ത്യയുടെ സംസ്‌കാരവും വാസ്തുവിദ്യയും ആത്മീയയും എല്ലാം ഒന്നുപോലെ മേളിയ്ക്കുന്ന ആരാധനാലയമാണിത്. ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ താല്‍പര്യപ്രകാരമാണ് ഈ ക്ഷേത്രം പണിതത്. മൂവായിരത്തിലധികം സ്വയംസേവകരും പതിനായിരത്തിലധികം വിദഗ്ധതൊഴിലാളികളും ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ദില്ലിയിലെത്തുന്ന ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിയ്ക്കുന്നസ്ഥലമാണിത്. 2005 നവംബര്‍ ആറിനാണ് ഈ ക്ഷേത്രം     ഔദ്യോഗികമായി പൊതുജനങ്ങള്‍ക്കായി തുറന്നുകടുത്തത്.

കല്ലില്‍ത്തീര്‍ത്ത സ്വാമിനാരായണ ശില്‍പവും ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടേറെകാര്യങ്ങളും ഒരു സംഗീതധാരയന്ത്രവും ക്ഷേത്രത്തിലുണ്ട്. യമുനാനദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വാസ്തുശാസ്ത്രത്തെയും പഞ്ചരത്ര ശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ ക്ഷേത്രം പണിതത്. അഞ്ച് പ്രധാനഭാഗങ്ങളായിട്ടാണ് ക്ഷേത്രസമുച്ചയത്തെ തിരിച്ചിരിക്കുന്നത്. പ്രധാനക്ഷേത്രം ക്ഷേത്രസമുച്ചയത്തിന് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. 141 അടി ഉയരമുള്ള ഈ കെട്ടിടത്തില്‍ മനോഹരമായി അലങ്കരിച്ച 234 തൂണുകളാണുള്ളത്. 9 താഴികക്കുടങ്ങളും കെട്ടിടത്തിലുണ്ട്. ഋഷിവര്യന്മാരുടെയും, ഭക്തരുടേതുമുള്‍പ്പെടുന്ന ഒട്ടേറെ രൂപങ്ങളും ക്ഷേത്രത്തിലുണ്ട്.

പിങ്ക് നിറത്തിലുള്ള മണല്‍ക്കല്ലും മാര്‍ബിളും ചേര്‍ത്താണ് ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രനിര്‍മ്മിതിയ്ക്കായി ഇരുമ്പ്, കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ചിട്ടില്ലെന്നതും എടുത്തുപറയേണ്ടകാര്യമാണ്. കെട്ടിടത്തിന്റെ അടിസ്ഥാനശിലയില്‍ 148 ആനകളെ കൊത്തിവച്ചിട്ടുണ്ട്. ഈ ഗജേന്ദ്ര പീഠത്തിന് 3000 ടണ്‍ ഭാരമുണ്ട്. സ്വാമിനാരായണന്റെ വിഗ്രഹമിരിക്കുന്ന ഭാഗത്തെ പ്രധാനമകുടത്തിന്റെ ഉള്‍ഭാഗത്ത് രത്‌നങ്ങള്‍ പതിച്ചിട്ടുണ്ട്. ഒരു ദിവസം മുഴുവന്‍ നടന്നുകണ്ടാലും തീരാത്തത്ര കാര്യങ്ങളാണ് ക്ഷേത്രത്തിലുള്ളത്.

ഭാരത് ഉപവന്‍ എന്ന മനോഹരമായ പൂന്തോട്ടം, യജ്ഞപുരുഷകുണ്ട എന്ന പേരിലുള്ള യാഗശാല, സ്വാമിനാരായണ്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സഹജനാഥ് പ്രദര്‍ശന്‍  തുടങ്ങിയവയാണ് ക്ഷേത്ത്രതിലെ വിവിധ ഭാഗങ്ങള്‍. 50 മിനിറ്റ് ദൈര്‍ഘ്യമുള്ള നീലകണ്ഠയാത്രയെന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം ഏറെ ആകര്‍ഷകമാണ്. ഇന്ത്യയിലെവിടെയും ഇത്രയും വലിയ വെള്ളിത്തിരയില്ല. 85 അടി ഉയരവും 65 ഇടി നീളവുമുള്ളതാണിത്. യോഗി ഹൃദയ് കമല്‍, നീലകാന്ത് അഭിഷേക്, നാരായണ്‍ സരോവര്‍, പ്രേംവതി അഹര്‍ഗൃഹ്, എഎആര്‍എസ്എച്ച് സെന്റര്‍ എന്നിവയാണ് ക്ഷേത്രസമുച്ചയത്തിലെ മറ്റ് പ്രധാനഭാഗങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun