Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബുലന്ദശഹര്‍

ബുലന്ദശഹര്‍: മഹാഭാരതം വരെ നീളുന്ന ചരിത്രം

12

ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഒരു ജില്ലയാണ് ബുലന്ദശഹര്‍. ഇവിടം ജില്ലാ ആസ്ഥാനം കൂടിയാണ്. ഭാരതീയ ഇതിഹാസമായ മഹാഭാരതം വരെ ഈ പ്രദേശത്തിന്റെ ചരിത്രവഴികള്‍ നീളുന്നു. ഇവിടെ നടത്തിയ ചരിത്രഗവേഷണങ്ങളും, ഘനനങ്ങളും വഴി പഴയകാലത്തെ കരകൗശലവസ്തുക്കളും, നാണയങ്ങളും ലഭിച്ചിട്ടുണ്ട്. ഇവ ലഖ്‍നൗ മ്യൂസിയത്തിലാണ് സംരക്ഷിക്കുന്നത്.

ചരിത്രം

1200 ബി.സിക്കും മുന്നേയാണ് ബുലന്ദശഹറിന്റെ ചരിത്രം ആരംഭിക്കുന്നത്. പാണ്ഡവന്‍മാരുടെ തലസ്ഥാനമായിരുന്ന ഹസ്തിനപൂര്‍ ഇതിന് സമീപത്താണ്. ഹസ്തിനപൂരിന്റെ തകര്‍ച്ചക്ക് ശേഷം മറ്റൊരു നഗരമായ അഹര്‍ പ്രാമുഖ്യം നേടി. ബുലന്ദശഹറിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഈ നഗരം.

ഏറെക്കാലങ്ങള്‍ക്ക് ശേഷം പാര്‍മ രാജാവ് ഇവിടെ ഒരു കോട്ട പണികഴിച്ചു. പിന്നെയും കുറെക്കാലം കഴിഞ്ഞ് ടൊമാര്‍ രാജാവായ ബാറാന്‍ ഇവിടെ ഒരു കോട്ട സ്ഥാപിക്കുകയും, ഇവിടം തലസ്ഥാനമാക്കുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബാറാന്റെ സാമ്രാജ്യം അസ്തമിച്ചു. 1192 ല്‍ മുഗള്‍ രാജാവായ മുഹമ്മദ് ഗോറി ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളും കീഴടക്കിയ കൂട്ടത്തില്‍ ബാറാന്റെ കോട്ടയും കീഴടക്കി. ഏറെ കൈമാറ്റങ്ങള്‍ക്ക് ശേഷം ഈ പ്രദേശം ബുലന്ദശഹര്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. ബുലന്ദശഹര്‍ എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ത്ഥം 'വലിയ നഗരം' എന്നാണ്.

ബുലന്ദശഹറിലെ കാഴ്ചകള്‍

പരാതനകാലത്തേക്ക് ചരിത്രം വ്യാപിച്ച് കിടക്കുന്ന ഇടമാണ് ബുലന്ദശഹര്‍. ഇവിടെ ഒട്ടേരെ പൗരാണികാവശിഷ്ടങ്ങള്‍ കാണാനാവും. ഭട്ടോര വീര്‍പൂര്‍, ഗാലിബ്പൂര്‍, ചോള,അഹര്‍, വാലിപുര എന്നിവ അവയില്‍ ചിലതാണ്. ചോള എന്നത് 'ബിബ്കോള്‍ ചോള പോളിയോ

വാക്സിന്‍ ഫാക്ടറി' സ്ഥിതി ചെയ്യുന്ന ചെറിയൊരു ഗ്രാമമാണ്. കര്‍ണവാസ് എന്ന സ്ഥലത്തിന് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. ഈ പേര് മഹാഭാരതത്തിലെ കര്‍ണ്ണനുമായി ബന്ധപ്പെട്ട് കിടക്കുന്നു. വല്ലിപുര, നദിക്കരയിലുള്ള പ്രകൃതിഭംഗിയാര്‍ന്ന ഒരു ചെറുഗ്രാമമാണ്. വന ചേതന കേന്ദ്ര സെന്ററും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.

സിക്കന്ദ്രബാദും ഇവിടെ വന്നാല്‍ സന്ദര്‍ശിക്കാനാവും. സിക്കന്ദര്‍ ലോധി നിര്‍മ്മിച്ച ഇവിടെ പുരാതനമായ നിരവധി സ്മാരകങ്ങളുണ്ട്. ബുലന്ദശഹറിലും ക്ഷേത്രങ്ങളും, മതസ്മാരകങ്ങളുമുണ്ട്. ബെലോണ്‍ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്.

ബുലന്ദശഹറില്‍ എങ്ങനെ എത്താം?

ബുലന്ദശഹറിലേക്ക് ട്രെയിന്‍ വഴിയും, റോഡ് മാര്‍ഗ്ഗത്തിലും സുഗമമായി എത്തിച്ചേരാം.

ബുലന്ദശഹര്‍ പ്രശസ്തമാക്കുന്നത്

ബുലന്ദശഹര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബുലന്ദശഹര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബുലന്ദശഹര്‍

  • റോഡ് മാര്‍ഗം
    എന്‍.എച്ച് 91, സ്റ്റേറ്റ് ഹൈവേ 14, 18 എന്നിവ വഴി സുഗമമായി ബുലന്ദശഹറിലെത്താം. ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും, ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നും മറ്റ് പ്രമുഖ നഗരങ്ങളില്‍ നിന്നും പ്രൈവറ്റ് ലക്ഷ്വറി ബസുകള്‍ ബുലന്ദശഹറിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബുലന്ദശഹറില്‍ ലോക്കല്‍ ബസുകളും, റിക്ഷകളും യാത്രക്കായി ഉപയോഗപ്പെടുത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡെല്‍ഹി, കല്‍ക്കത്ത, വാരാണസി, മഥുര തുടങ്ങി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് ബുലന്ദശഹറിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബുലന്ദശഹറിന് അടുത്തുള്ള വിമാനത്താവളം 80 കിലോമീറ്റര്‍ അകലെയുള്ള ന്യൂഡല്‍ഹി വിമാനത്താവളമാണ്. ഇവിടെ നിന്ന് ടാക്സിയില്‍ ബുലന്ദശഹറിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu