Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഖൂനി ദര്‍വാസ

ഖൂനി ദര്‍വാസ, ദില്ലി

341

ചോരത്തുള്ളില്‍ വീണ കവാടം അതാണ് ഖൂനി ദര്‍വാസ എന്ന വാക്കിനര്‍ത്ഥം. ദില്ലി ഗേറ്റിന് അടുത്തായി ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗില്‍ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടമാണിത്. മുസ്ലീം സുര്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഷേര്‍ഷ സൂരിയാണ് ഈ കെട്ടിടംപണികഴിപ്പിച്ചത്. അദ്ദേഹം പണികളിപ്പിച്ച ഫിറോസാബാദ് നഗരത്തിലേയ്ക്കുള്ള കവാടമായിരുന്നു ഇത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ജനങ്ങള്‍ എത്തുന്നതിനാല്‍ത്തന്നെ ഈ സ്ഥലം കാബൂളി ഗേറ്റ് എന്നും അറിയപ്പെട്ടിരുന്നു.

15.5 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടത്തിന് മൂന്ന് ഗോവണികളുണ്ട്. മുഗള്‍ സാമ്രാജ്യത്തിലെ രാജകുമാരന്മാരായിരുന്ന മിന്‍സ  മുഗള്‍, ഖിസര്‍ സുല്‍ത്താന്‍, മിര്‍സ അബുബക്കര്‍ എന്നിവരെയെല്ലാം ബ്രിട്ടീഷ് നേതാവായിരുന്ന വില്ല്യം ഹഡ്‌സണ്‍ കൊലപ്പെടുത്തിയത് ഇവിടെവച്ചാണ്, അങ്ങനെയാണ് ഇതിന് ഖൂനി ദര്‍വാസ എന്ന പേരുവീണത്.

അക്ബര്‍ ചക്രവര്‍ത്തിയുടെ മകനായിരുന്ന ജഹാംഗീര്‍ കൊല്ലപ്പെട്ടതും ഇവിടെവച്ചായിരുന്നു. മാത്രമല്ല കൊലപാതകകില്‍ ജഹാംഗീറിന്റെ ദേഹം ഈ കെട്ടിടത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തിരുന്നു. 1739ല്‍ പേര്‍ഷ്യയിലെ നദീര്‍ ഷാ ദില്ലി ആക്രമിച്ചപ്പോഴും ഈ കെട്ടിടത്തില്‍ രക്തക്കറ പുരണ്ടു. 1947ല്‍ സ്വാന്ത്ര്യസമരത്തിന് മുമ്പ് നടന്ന ലഹളയിലും ഇവിടെ ചോരചിന്തി. ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ ഈ കെട്ടിടം ഇപ്പോള്‍ എഎസ്‌ഐയുടെ സംരക്ഷണത്തിലാണ്. 2002ലുണ്ടായ ഒരു സംഭവത്തെത്തുടര്‍ന്ന് സീല്‍ ചെയ്ത ഈ കെട്ടിടത്തിലേയ്ക്ക് ഇപ്പോഴും സന്ദര്‍ശകരെ കടത്തിവിടാറില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed