Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » നാഷണല്‍ മ്യൂസിയം

നാഷണല്‍ മ്യൂസിയം, ദില്ലി

346

1949ലാണ് ദില്ലിയിലെ നാഷണല്‍ മ്യൂസിയം സ്ഥാപിച്ചത്. പലതരം അഭിരുചിക്കാര്‍ക്ക് ഇഷ്ടപ്പെടുന്നരീതിയിലാണ് ഇവിടെ ഓരോന്നും ഒരുക്കിയിരിക്കുന്നത്. കേന്ദ്രസാംസ്‌കാരിക വകുപ്പിന് കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മൗലാന ആസാദ് റോഡിന്റെയും ജനപഥിന്റെയും ഒരു വശത്തായിട്ടാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ചരിത്രാതീതകാലത്തുള്ള കരകൗശലവസ്തുക്കളുള്‍പ്പെടെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1947-48 കാലത്ത് ലണ്ടനില്‍ ഇന്ത്യന്‍ കലയുമായി ബന്ധപ്പെട്ട ഒരുപ്രദര്‍ശനം നടത്തിയിരുന്നു. ലണ്ടനിലെ റോയല്‍ അക്കാദമിയിലായിരുന്നു പ്രദര്‍ശനം. ഇതേ വസ്തുക്കള്‍ പിന്നീട് ദില്ലിയില്‍ രാഷ്ട്രപതിഭവനും പ്രദര്‍ശിപ്പിച്ചു. ഈ പ്രദര്‍ശനത്തോട് ജനങ്ങള്‍ കാണിച്ച പ്രതികരണം ഇത്തരത്തില്‍ കലയുമായി ബന്ധപ്പെട്ടൊരു മ്യൂസിയം ഇന്ത്യയിലും തുടങ്ങാനുള്ള പ്രചോദനമായിമാറി. തുടര്‍ന്ന് അതേവര്‍ഷം തനനെ നാഷണല്‍ മ്യൂസിയം നിലവില്‍ വരുകയും ചെയ്തു. അന്നത്തെ ഗവര്‍ണറായിരുന്ന ചക്രവര്‍ത്തി രാജഗോപാലാചാരിയാണ് നാഷണല്‍ മ്യൂസിയം ഉത്ഘാടനം ചെയ്തത്. ഇപ്പോള്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്ന കെട്ടിടം പിന്നെയും വളരെക്കഴിഞ്ഞ് 1960ലാണ് നിര്‍മ്മിച്ചത്.

മ്യൂസിയത്തിലെ കാഴ്ചകള്‍ രണ്ട് ലക്ഷത്തിലേറെ വസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്നുശേഖരിച്ചവയും വിദേശങ്ങളില്‍ നിന്നുള്ളവയുമുണ്ട്. ടെറാക്കോട്ട, വെങ്കലം എന്നിവയില്‍ത്തീര്‍ത്ത മനോഹരമായ ശില്‍പ്പങ്ങളും പാത്രങ്ങളുമെല്ലാം ഇവിടെ കാണാം. ബിസി 2700 ലുള്ള മരത്തില്‍ നിര്‍മ്മിച്ച രൂപങ്ങലും മൗര്യകാലഘട്ടത്തിലെയും വിജയനഗരസാമ്രാജ്യകാലത്തെ വസ്തുക്കളുമെല്ലാം ഇവിടെ കാണാം. സിന്ധുനദീതട സംസ്‌കാരകാലം, മുഗള്‍ ഭരണകാലം, ഗന്ധര്‍വ്വകാലം എന്നിങ്ങനെ ഇന്ത്യയുടെ കലാപരമായ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണ് നമുക്കുണ്ടാവുക. ഒപ്പം മോഡേണ്‍ ആര്‍ട്ടിന്റെ കാലത്തെ കലാരൂപങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങള്‍, ആഭരണങ്ങള്‍, രേഖകള്‍, ആയുധങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനവസ്തുക്കളിലുണ്ട്. തിങ്കളാഴ്ചയൊഴികെ എല്ലാ ദിവസവും കാലത്ത് പത്ത് മണിമുതല്‍ വൈകീട്ട് 5 മണിവരെയാണ് മ്യൂസയത്തിന്റെ പ്രവര്‍ത്തന സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat