ബൈദ്യനാഥ് ധാം, ദിയോഘര്‍

ബൈദ്യനാഥ് ക്ഷേത്രം തന്നെയാണ് ദിയോഘറിലെ ഏറ്റവും പ്രശസ്തമായ കാഴ്ച. ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്ന് ഇവിടെയാണ്. പ്രധാന ക്ഷേത്ര സമുച്ചയത്തില്‍ 22 ക്ഷേത്രങ്ങളുണ്ട്. രാവണന്റെ ഭക്തിയില്‍ സന്തുഷ്ടനായ ശിവന്‍ രാവണന് ശിവലിംഗം സ്മ്മാനിച്ചു എന്നാണ് ഐതിഹ്യം.

1596 ലാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ബൈജു എന്നൊരാളണത്രെ ഇവിടത്തെ ശിവലിംഗം കണ്ടെത്തിയത്. അതിനാലാണ് ഈ സ്ഥലത്തിന് ബൈദ്യനാഥ ഝാം എന്ന് പേരുവന്നതെന്നും ഐതിഹ്യമുണ്ട്. നൗലാഖ ക്ഷേത്രവും ഇവിടെ അടുത്താണ്. നാവിലെ 4 മുതല്‍ രാത്രി 10 വരെ ക്ഷേത്രം തുറന്നിരിക്കും

Please Wait while comments are loading...