ധാറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഇന്‍ഡോറിലെ ദേവി അഹില്യാഭായ് ഹോല്‍ക്കര്‍ നാഷണല്‍ എയര്‍പോര്‍ട്ടാണ്. ധാറില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെയാണ് ഇന്‍ഡോര്‍. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാന സര്‍വ്വീസുകളുണ്ട്. ഇന്‍ഡോറില്‍ നിന്ന് ധാറിലേക്ക് ബസുകളും ടാക്‌സികളും ലഭ്യമാണ്.