ധര്‍മശാലയില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറിയാണ് ഗ്യൂട്ടോ മൊണാസ്ട്രി സ്ഥിതിചെയ്യുന്നത്. ധര്‍മശാലയിലെ പ്രശസ്തമായ ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. ടി സി വി സ്‌കൂള്‍ എന്നുകൂടി അറിയപ്പെടുന്ന ഗ്യൂട്ടോ മൊണാസ്്ട്രിയില്‍ സാക്യമുനി ബുദ്ധ അഥവാ ഗൗതമബുദ്ധന്റെ ഒരു പ്രതിമ സ്ഥാപിച്ചിരിക്കുന്നത് കാണാം. ടിബറ്റന്‍ ബുദ്ധിസത്തിന്റെ പ്രധാനപ്പെട്ട സ്‌കൂളുകളിലൊന്നാണ് ഇത്. ടിബറ്റിന്റെ സ്വാതന്ത്രത്തിന് വേണ്ടി യുദ്ധം ചെയ്ത് ജീവന്‍ വെടിഞ്ഞ പോരാളികളോടുളള ആദരസൂചകമായാണ് ഗ്യൂട്ടോ മൊണാസ്്ട്രി നിര്‍മിച്ചത്. അശോകസ്തംഭത്തിനോട് സാമ്യമുള്ള വലിയൊരു സ്തൂപവും ഇവിടെ കാണാം. ഗ്യൂട്ടോ മൊണാസ്ട്രിയിലേക്ക് ബസ് മാര്‍ഗം പ്രയാസമേതും കൂടാതെ എത്തിച്ചേരാന്‍ സാധിക്കും.



Click it and Unblock the Notifications