മക് ലിയോഡ് ഗഞ്ചിന് പരിസരത്തെ മറ്റൊരു പ്രമുഖമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് ത്രിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2827 മീറ്റര്‍ ഉയരത്തിലാണ് ത്രിയുണ്ട് സ്ഥിതിചെയ്യുന്നത്. മക് ലിയോഡ് ഗഞ്ചില്‍ നിന്നും ത്രിയുണ്ട് വരെ നീളുന്ന 9 കിലോമീറ്റര്‍ ദൂരമുള്ള ട്രക്കിംഗ് പാതയുണ്ട്. മനോഹരമായ ഈ സഞ്ചാരികളുടെ പ്രിയകേന്ദ്രത്തിലേക്ക് ധര്‍മശാലയില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരമുണ്ട്. മൂണ്‍ പീക്കിന്റെയും ഇന്ദിരാ പാസിന്റെയുമ മനോഹരമായ കാഴ്ചകളും ത്രിയുണ്ടില്‍ നിന്നും ലഭിക്കും.



Click it and Unblock the Notifications