15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗഗ്ഗല്‍ എയര്‍പോര്‍ട്ടാണ് ധര്‍മശാലയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ധര്‍മശാലയ്ക്ക് അധികം ദൂരത്തിലല്ല. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ മുംബെയ്, പൂനെ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഇവിടെനിന്ന് വിമാന സര്‍വ്വീസുകളുണ്ട്. ഈ വിമാനത്താവളങ്ങളില്‍ നിന്ന് മിതമായ നിരക്കില്‍ ധര്‍മശാലയിലേക്ക് ടാക്‌സികള്‍ ലഭിക്കും.