ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ദര്‍ഭംഗ സന്ദര്‍ശിക്കാന്‍ അനുയോജ്യം. തെളിഞ്ഞ് പ്രസന്നമായ കാലാവസ്ഥയുള്ള സമയമാണിത്.
വേനല്‍ക്കാലത്ത് കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ അന്തരീക്ഷം വളരെ ചൂടുള്ളതായിരിക്കും. മെയ് മാസത്തിലാണ് ഏറ്റവും ചൂടനുഭവപ്പെടുന്നത്. ഇക്കാലത്ത് അന്തരീക്ഷ താപനില 24 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.
ജൂണ്‍ മധ്യത്തോടെ മഴക്കാലം ആരംഭിക്കും. മഴക്കാലം ആരംഭിക്കുന്നതോടെ ചൂട് കുറയുകയും മഞ്ഞ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒക്ടോബര്‍ വരെ ശക്തമായല്ലെങ്കിലും മഴ തുടരും.
നവംബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ തുടരും. എന്നിരുന്നാലും മാര്‍ച്ച് മാസത്തിലും തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.