ധര്‍മ്മസ്ഥല യാത്രയില്‍ സന്ദര്‍ശിക്കാന്‍ പറ്റുന്ന സ്ഥലമാണ് അന്നപ്പ ബേട്ട, ധര്‍മ്മസ്ഥലയിലെ ഒരു കുന്നിന്‍പ്രദേശമാണിത്. ബേട്ട എന്നാല്‍ കുന്ന് എന്നാണ് അര്‍ത്ഥം. ബാഡിനെഡെ ബേട്ടയെന്നും ഈ സ്ഥലത്തിന് പേരുണ്ട്. ഇവിടെ നാല് ക്ഷേത്രങ്ങളും ആളുകളുടെ പാര്പ്പിടങ്ങളുമുണ്ട്. ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് പ്രതിഷ്ഠകളൊന്നുമില്ല, പക്ഷേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇവിടേയ്ക്ക് പ്രവേശനമില്ല.