പ്രശസ്തമായ മഞ്ജനാഥേശ്വര ക്ഷേത്രമാണ് ധര്‍മ്മസ്ഥലക്ഷേത്രമെന്ന് അറിയപ്പെടുന്നത്. രത്‌നഗിരി മലയുടെ പടിഞ്ഞാറുഭാഗത്താണ് ധര്‍മ്മസ്ഥലക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബ്രിമന്ന പെര്‍ഗഡേം തന്നെയാണ് ഈ ക്ഷേത്രവും പണികഴിപ്പിച്ചത്. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. സ്വര്‍ണത്തിലുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. മംഗലാപുരത്തിനടുത്തുള്ള കദ്രിയില്‍ നിന്നാണ്രേത ഇവിടെയുള്ള ശിവലിംഗം കൊണ്ടുവന്നത്.
ശിവലിംഗപ്രതിഷ്ഠയ്ക്കടുത്തായി നരസിംഹ സാലിഗ്രാമവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രസമുച്ചയത്തില്‍ ഗണപതിയുടെയും പാര്‍വ്വതീ ദേവിയുടെയും പ്രതിഷ്ഠകളുണ്ട്. ഇതുകൂടാതെ ധര്‍മ്മ ദേവതകളായ കന്യാകുമാരി, കലര്‍കയ്. കാലരാഹു, കുമാരസ്വാമി എന്നീ ദേവകളുടെ കോവിലുകളും ചിത്രങ്ങളും ഇവിടെയുണ്ട്.കേരളീയ ക്ഷേത്രങ്ങളുടെ മാതൃകയില്‍ മരത്തിലാണ് ഇവിടുത്തെ ശ്രീകോമവില്‍ പണിതിരിക്കുന്നത്.
ക്ഷേത്രത്തിലെ ഭരണകാര്യങ്ങള്‍ നോക്കുന്നത് ജൈനവിഭാഗത്തില്‍പ്പെട്ടവരുടെ ഒരു സമിതിയാണ്. പൂജകളും മറ്റും നടത്തുന്ന ഹിന്ദു വൈദികരാണ്. കാലത്ത് 6 മുതല്‍ 2 വരെയും വൈകീട്ട് 6.30 മുതല്‍ 8.30വരെയുമാണ് ഇവിടുത്തെ പൂജാസമയം.



Click it and Unblock the Notifications