Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധേന്‍കനല്‍ » കാലാവസ്ഥ

ധേന്‍കനല്‍ കാലാവസ്ഥ

മഞ്ഞുകാലമാണ് ധേന്‍കനല്‍ യാത്രയ്ക്ക് ഏറ്റവും യോജിച്ചത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള പൊതുവേ ശാന്തമായ ഈ സമയത്ത് സഞ്ചാരികള്‍ക്ക് വിവിധ പ്രദേശങ്ങള്‍ കാണാനും അവിടങ്ങളില്‍ തങ്ങാനും തടസമുണ്ടാവില്ല. അതേസമയം,  ഹിന്ദു ആചാരപ്രകാരമുള്ള ഉത്സവങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ കാലാവസ്ഥ വകവയ്ക്കാതെ ധേന്‍കനലിലേക്ക് സന്ദര്‍ശകര്‍ എത്താറുണ്ട്.

വേനല്‍ക്കാലം

കനത്തചൂടനുഭവപ്പെടുന്ന വേനല്‍ക്കാലത്ത് ധേന്‍കനല്‍ യാത്ര ഒഴിവാക്കുകയാകും ഉചിതം. മാര്‍ച്ച് മുതല്‍ മെയ് വരെ നീണ്ട വേനലില്‍ 42 ഡിഗ്രിസെല്‍ഷ്യസ് വരെ താപനില കൂടാറുണ്ട് ഇവിടെ.

മഴക്കാലം

ഡിസംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കുന്ന മഞ്ഞുകാലമാണ് ധേന്‍കനലിലേക്കുള്ള യാത്രയ്ക്ക ഏറ്റവും യോജിച്ച സമയം. 10 ഡിഗ്രിയ്ക്കും 25 ഡിഗ്രിയ്ക്കുമിടയില്‍ താപനില നിലനില്‍ക്കുന്ന ഈ സമയത്ത് ധേന്‍കനലിലെ കാലാവസ്ഥയും വഴികളുമെല്ലാം സന്ദര്‍ശകര്‍ക്ക് യോജിച്ചതാണ്.

ശീതകാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീണ്ട മഴക്കാലം കടുത്ത വേനലില്‍ നിന്നുള്ള വലിയ ആശ്വാസമാണ് ഇവിടത്തുകാര്‍ക്ക്. മിതമായ താപനില അനുഭവപ്പെടുന്ന ഇക്കാലം യാത്രയ്ക്ക് പൂര്‍ണ്ണമായല്ലെങ്കിലും ഒരു വിധം യോജിച്ചതാണ്.