ലേകൈ ഛേടിയാ മൈദാം ഒരു മതകേന്ദ്രമാണ്. സ്വര്‍ഗോദിയോ പ്രതാപ്‌സിങ്‌ഹയുടെ കീഴില്‍ ജോലി ചെയ്‌തിരുന്ന ലേകൈ ഛേടിയയ്‌ക്കാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നത്. സെസ്സയിലെ മങ്കോടാ റോഡിന് സമീപത്താണ് വിശാലമായ ഈ മൈദാം സ്ഥിതി ചെയ്യുന്നത്.
ഈ മതകേന്ദ്രത്തിന്റെ പരിസരത്ത് ലേകൈ എന്ന് അറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. ടിബ്രുഗഢിലെ മാത്രമല്ല ആസ്സാമിലെ തന്നെ ഏറ്റവും വിശുദ്ധ സ്ഥലങ്ങളില്‍ ഒന്നാണ് ലേകൈ. പ്രദേശവാസികളും വിനോദസഞ്ചാരികളും ധാരാളമായി ഇവിടം സന്ദര്‍ശിക്കുന്നു.
ലേകൈ ഛേടിയാ മൈദാമിന് പുറമെ പ്രശസ്‌തങ്ങളായ മറ്റ് അനവധി മൈദാമുകളും ട്രിബുര്‍ഗഢിലുണ്ട്. ബാര്‍ബറുവാ മൈദാം, സൊരുമെക്‌ളോ മൈദാം, ബഹിഖോവാ ദശരഥ് ദോവെറാ ബൊര്‍ഫൂകാന്‍ മൈദാം എന്നിവ അവയില്‍ ചിലതാണ്. ടാക്‌സിയിലോ ഓട്ടോ റിക്ഷയിലോ ലേകൈ ഛേടിയാ മൈദാമില്‍ എത്താവുന്നതാണ്. ഈ റൂട്ടില്‍ സിറ്റി ബസ് സര്‍വ്വീസുകളുമുണ്ട്.



Click it and Unblock the Notifications