ദിയുവിലെ പഴക്കം ചെന്ന ദേവാലയങ്ങളില്‍ ഒന്നായ ഇത് 1593ലാണ് നിര്‍മിച്ചത്. ഇറ്റാലിയന്‍ ക്രെസ്തവ സന്യാസി വര്യനായിരുന്ന ഗിയോവാനി ഡി പെട്രോ ഡി ബെര്‍ണാഡോയുടെ പേരിലാണ് ദേവാലയം. ഇദ്ദേഹത്തിന്‍െറ പിതാവാണ് ഫ്രാന്‍സെസ്ക്കോ എന്ന പേര് ഇട്ടത്. 1228 ജൂലൈ 16നാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് പോപ്പ് ഗ്രിഗറി ഒമ്പതാമന്‍ ഉയര്‍ത്തിയത്. മികച്ച ഒരു പ്രകൃതി സ്നേഹി കൂടിയായിരുന്നു ഈ സന്യാസി വര്യന്‍.
കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തില്‍ നിന്ന് നോക്കിായല്‍ അറബിക്കടലിന്‍െറ ദൂരകാഴ്ച ആസ്വദിക്കാനാകും. യൂറോപ്യന്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ദേവാലയ പശ്ചാത്തലം വേറിട്ട അനുഭവം സൃഷ്ടിക്കുന്നതാണ്. കിഴക്കുനിന്നും വടക്കുനിന്നുമുള്ള പടിക്കെട്ടുകള്‍ കയറിയാല്‍ മാത്രമേ ഇവിടെയത്തൊനാകൂ. നിലവില്‍ ഇവിടെ ആരാധനകള്‍ നടക്കുന്നുണ്ടെങ്കിലും വലിയൊരു ഭാഗം ഇതിനകം ആശുപത്രിയായി മാറ്റികഴിഞ്ഞു.



Click it and Unblock the Notifications