Search
  • Follow NativePlanet
Share

ദിയു - സൂര്യനും കടലും പ്രണയിക്കുന്നത് കാണാം

54

നീണ്ടുകിടക്കുന്ന പഞ്ചാരമണല്‍ തീരം, കിന്നാരം പറയുന്ന അറബിക്കടല്‍, കടല്‍ക്കാറ്റിന് മറുപടിയെന്നവണ്ണം ഇളകിയാടുന്ന പനയോലകള്‍. ഗുജറാത്തില്‍ സൗരാഷ്ട്ര ജില്ലയുടെ (കത്തിയവാഡ്) തെക്കേ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന ഉപദ്വീപായ ദിയുവിനെ സഞ്ചാരികളുടെ സ്വപ്ന ഭൂമിയാക്കുന്ന കാഴ്ചകളുടെ നിര നീളുകയാണ്. പുരാതന കാലത്തോളം നീളുന്നതാണ് ദിയുവിന്‍െറ ചരിത്രം. നിരവധി രാജാക്കന്‍മാരുടെയും രാജവംശങ്ങളുടെയും ഭരണം കണ്ട ഈ ചെറുദ്വീപ് ഏറ്റവുമൊടുവില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്‍ കീഴിലായിരുന്നു. 1961ല്‍ മോചിക്കപ്പെട്ട ദിയു ഗോവക്കൊപ്പം കേന്ദ്ര ഭരണപ്രദേശമായി. 1987ല്‍ ഗോവ സംസ്ഥാനമാക്കപ്പെട്ടതോടെ ദാമനും ദിയുവും മാത്രമായി കേന്ദ്ര ഭരണ പ്രദേശം.

കാഴ്ചകള്‍ ഒരുപിടി

കടലും മണലും സൂര്യനും ഇഴചേരുന്ന മനോഹരമായ പശ്ചാത്തലം ദിയുവിനെ രാജ്യത്തെ പ്രമുഖ കടലോര ഉല്ലാസ കേന്ദ്രമാക്കുന്നു. തിരക്കില്‍ നിന്നെല്ലാം ഓടിയകന്ന് പ്രകൃതിയുടെ ശാന്തതയില്‍ സര്‍വം മറന്നിരിക്കാന്‍ കൊതിക്കുന്നവര്‍ക്കായി നിലവാരമുള്ള കടല്‍ത്തീരങ്ങളാണ് ഈ കൊച്ചുനാട് കാത്തുസൂക്ഷിക്കുന്നത്. ദിയുവില്‍ നിന്ന് 20 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ എത്തുന്ന നഗോവ ബീച്ചാണ് പ്രധാന ആകര്‍ഷണം. കുതിരലാടത്തിന്‍െറ ആകൃതിയില്‍ അര്‍ധവൃത്താകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ ബീച്ചില്‍ ധൈര്യമുള്ളവര്‍ക്ക് വേണമെങ്കില്‍ കുളിക്കാനിറങ്ങാം. അല്‍പ്പം കൂടി ധൈര്യമുള്ളവരാണെങ്കില്‍ സെയ്ലിംഗ്, ബോട്ടിംഗ്, വാട്ടര്‍ സ്കീയിംഗ് തുടങ്ങിയ ജല കേളികള്‍ക്കും ഇവിടെ സൗകര്യമുണ്ട്.

ദിയുവിലെ തന്നെ ഏറ്റവും വലതും ശാന്തമനോഹരവുമായ ബീച്ചുകളില്‍ ഒന്നാണ് ഗോഗ്ല. കടലില്‍ കുളിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പുറമെ പാരാസെയ്ലിംഗ്, സര്‍ഫിംഗ് തുടങ്ങി വാട്ടര്‍സ്പോര്‍ട്സ് പ്രേമികള്‍ ഇവിടെ ധാരാളമായി എത്താറുണ്ട്.  ദിയു നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ജല്ലന്ദര്‍ ബീച്ചും മനോഹാരിത കൊണ്ട് മിഴിവുറ്റ കടല്‍തീരങ്ങളില്‍ ഒന്നാണ്. ഒരു രാക്ഷസന്‍െറ പേരില്‍ നിന്നാണ് ജല്ലന്ദര്‍ എന്ന പേര് ഉണ്ടായത്. ഈ രാക്ഷസന്‍െറ ഓര്‍മക്കായുള്ള ക്ഷേത്രം തീരത്തിന് സമീപത്തെ കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

ക്ഷേത്രങ്ങളുടെയും ക്രൈസ്തവ ദേവാലയങ്ങളുടെയും നാടു കൂടിയാണ് ദിയു. ഗംഗേശ്വര്‍ ക്ഷേത്രമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ദിയുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഫാദൂമില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവനാണ് ആരാധനാ മൂര്‍ത്തി. ദിയുവിലെ പഴക്കമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നാണ് സെന്‍റ്.പോള്‍സ് ദേവാലയവും സെന്‍റ്.ഫ്രാന്‍സിസ് ഓഫ് അസീസി ദേവാലയവും. പോര്‍ട്ടുഗീസുകാര്‍ 1598ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന സെന്‍റ്.തോമസ് ദേവാലയമാണ് മറ്റൊരു ആകര്‍ഷണം. കടല്‍വസ്തുക്കളുടെ കമനീയ ശേഖരമൊരുക്കുന്ന മ്യൂസിയമാണ് മറ്റൊരു കാഴ്ച. ദിയു , പാനികൊത്ത കോട്ടകളും ഇവിടത്തെ പ്രൗഡ കാഴ്ചകളാണ്.

ദിയു പ്രശസ്തമാക്കുന്നത്

ദിയു കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദിയു

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദിയു

  • റോഡ് മാര്‍ഗം
    ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും നാഷനല്‍ ഹൈവേകള്‍ വഴി ഇവിടെയത്തൊം. വെരാവലില്‍ നിന്ന് 90 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. മുംബൈ, ബറോഡ, അഹമ്മദാബാദ്, രാജ്കോട്ട്, ജാംനഗര്‍, ഭാവ്നഗര്‍, ജാംനഗര്‍, വെരാവല്‍ തുടങ്ങി പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട് സര്‍ക്കാര്‍, സ്വകാര്യ ലക്ഷ്വറി കോച്ച് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വെരാവല്‍ ആണ് ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് രാജ്കോട്ട്, അഹമ്മദാബാദ്, മുംബൈ ഭാഗങ്ങളിലേക്ക് പതിവ് ട്രെയിനുകള്‍ ഉണ്ട്. വെരാവല്‍ സ്റ്റേഷനില്‍ നിന്ന് ടാക്സി വാഹനങ്ങളോ ബസ് പിടിച്ചോ ദിയുവിലത്തൊം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നഗോവയാണ് അടുത്ത വിമാനത്താവളം. ഇവിടെ നിന്ന് മുംബൈയിലേക്ക് ശനിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat