ദിയുവിലെ പ്രധാന നഗരത്തില്‍ നിന്ന് 631 കിലോമീറ്റര്‍ അകലെ ഗോഗ്ലയിലാണ് ഈ ബീച്ച്. ദിയുവിലെ വലതും ശാന്തമനോഹരവുമായ ബീച്ചുകളില്‍ ഒന്നായ തിരകള്‍ക്കനുസരിച്ച് ഉയര്‍ന്നുതാഴുന്ന തീരത്തെ പഞ്ചാരമണലിന്‍െറ കാഴ്ച മനോഹരമാണ്. കടലിന്‍െറ സൗന്ദര്യം ആവോളം നുകരാനത്തെുന്നവര്‍ക്കായി കടലില്‍ കുളിക്കാനും പാരാസെയ്ലിംഗ്, സര്‍ഫിംഗ് തുടങ്ങിയ ജല കേളികള്‍ക്കും ഇവിടെയും അവസരങ്ങളുണ്ട്. ബീച്ചില്‍ നിന്നാല്‍ ചുറ്റും ചിതറി കിടക്കുന്ന മല്‍സ്യബന്ധന ഗ്രാമങ്ങളുടെയും ദിയുവിലെയും കോട്ടകളുടെയും ദേവാലയങ്ങളുടെയും മനോഹര കാഴ്ചകളും കാണാം. ഇവിടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കൊതിക്കുന്നവര്‍ക്കായി രുചികരമായ ഭക്ഷണവും താമസവും ലഭ്യമാക്കുന്ന ടൂറിസ്റ്റ് കോംപ്ളെക്സും ഇവിടെയുണ്ട്.