സിക്കിമിലെ തദ്ദേശീയര്‍ എന്ന് പറയാവുന്ന ജന വിഭാഗമാണ് ലെപ്ച ആദിവാസി വിഭാഗം. ഗാംഗ്ടോക്കില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ലെപ്ചകളുടെ നാട് എന്ന് അറിയപ്പെടുന്ന സോംഗുവിലേക്കുള്ള യാത്ര അത് കൊണ്ട് തന്നെ വേറിട്ട അനുഭവമായിരിക്കും. സഞ്ചാരികളുടെ ശ്രദ്ധ അധികമൊന്നും പതിയാത്ത ഈ പ്രദേശം അത്യപൂര്‍വ ജൈവ ജീവ സമ്പത്തിന്‍െറ കലവറയാണ്. സിക്കിം കാഴ്ചകള്‍ പൂര്‍ണമാകണമെങ്കില്‍ ദെസോംഗു കൂടി യാത്രാ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ലെപ്ചകള്‍ക്കൊപ്പം താമസിക്കാം
പുറം ലോകത്ത് നിന്ന് ഒതുങ്ങി കഴിയുന്നവരാണ് ഇവിടത്തെ ലെപ്ച വിഭാഗക്കാര്‍. ഇവിടത്തെ ഏറ്റവും ആകര്‍ഷണം ലെപ്ചകളുടെ വീടുകളിലെ താമസമാണ്. പരമ്പരാഗത നാടോടി സമൂഹത്തിന്‍െറ ജീവിതരീതിയും ഭക്ഷണങ്ങളും സംസ്കാരവും തൊട്ടറിയാന്‍ കഴിയുന്ന ഹോം സ്റ്റേ സംവിധാനത്തിന് സഞ്ചാരികളില്‍ പ്രിയം വര്‍ധിക്കുന്നുണ്ട്. ലെപ്ചകളുടെ പരമ്പരാഗതമായി തയാറാക്കുന്ന ചീ എന്ന ഡ്രിങ്ക് രുചിക്കാതെ സോംഗുവില്‍ നിന്ന് മടങ്ങരുത്.
ഭൂമി ശാസ്ത്രം
സമുദ്രനിരപ്പില്‍ നിന്ന് 3000 മുതല്‍ 20000 അടി വരെ ഉയരത്തിലാണ് ദെസോംഗു സ്ഥിതി ചെയ്യുന്നത്. കാഞ്ചന്‍ജംഗ ബയോസ്ഫിയര്‍ റിസര്‍വിന് പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ദെസോംഗുവില്‍ നിന്നാല്‍ കാഞ്ചന്‍ജംഗ കൊടുമുടിയെ തൊട്ടടുത്ത് നിന്ന് കാണാനാകും.
ദെസോംഗുവിലെ കാഴ്ചകള്‍
കാഴ്ചകളുടെ വസന്തമാണ് ദെസോംഗു സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. സെവന്‍ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം കണ്ണിന് ദൃശ്യ വിരുക്കുന്നതാണ്. നടത്തം ഇഷ്ടപ്പെടുന്നവരാണെങ്കിലും ഗ്രാമകാഴ്ചകളില്‍ കണ്ണയച്ച് ഗ്രാമത്തിലൂടെ ഒരു സഞ്ചാരമാകാം. ഏലതോട്ടങ്ങള്‍ കണ്ട് നടന്ന് ടീസ്റ്റ നദിയില്‍ കാല്‍ നനച്ച ശേഷം പാസിംഗ്ഡോണിലെ ചൂരലു കൊണ്ടും മുള കൊണ്ടും തീര്‍ത്ത പാലത്തിലൂടെ മറുകര കടക്കാം. ലെപ്ചകളുടെ ആതിഥ്യമര്യാദയും നാടന്‍ ചികില്‍സാ രീതിയും നട്ടുവളര്‍ത്തുന്ന മരുന്നുചെടികളുമെല്ലാം ഈ യാത്രയില്‍ കാണാം.



Click it and Unblock the Notifications