Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈറോഡ്‌ » കാലാവസ്ഥ

ഈറോഡ്‌ കാലാവസ്ഥ

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയം വര്‍ഷം മുഴുവന്‍ വരണ്ട കാലാവസ്ഥയാണ്‌ ഈറോഡിലേത്‌. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ ഈറോഡ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ ഈറോഡിലെ വേനല്‍ക്കാലം. 23 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌ ഈ കാലയളവിലെ താപനില. മെയിലാണ്‌ ഏറ്റവും ഉയര്‍ന്ന താപനില രേഖപെടുത്താറ്‌.

മഴക്കാലം

ജൂണില്‍ തുടങ്ങുന്ന വര്‍ഷകാലം സെപ്‌റ്റംബര്‍ വരെ നീണ്ടു നില്‍ക്കും. എങ്കിലും വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ ചൂടിന്‌ ശമനം ഉണ്ടാകാറില്ല. വര്‍ഷം മൊത്തം 100 എംഎം മഴയാണ്‌ ഇവിടെ ലഭിക്കുക. വടക്ക്‌ കിഴക്കന്‍ കാലവര്‍ഷം ഒക്‌ടബര്‍ നവംബര്‍ മാസങ്ങളിലും തെക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഓഗസ്റ്റ്‌ മാസങ്ങളിലുമാണ്‌ എത്തുക. ഈ കാലയളവിലാണ്‌ മഴ കൂടുതലായും ഉണ്ടാകാറ്‌.

ശീതകാലം

ഡിസംബറോടെ മഴ അപ്രത്യക്ഷമാകും. ആകാശം തെളിയുകയും കാലാവസ്ഥ തെളിച്ചമുള്ളതാവുകയും ചെയ്യും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ഇവിടുത്തെ ശൈത്യകാലം. ഈ കാലയളവിലെ താപനില 13 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌.