1966ലാണ് ഈ ഗോള്‍ഫ് കോഴ്സ് സ്ഥാപിതമായത്. ഫരീദാബാദിലെ ആദ്യ ഗോള്‍ഫ്കോഴ്സായ ഇവിടം ദല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. പ്രമുഖ ആര്‍ക്കിടെക്ടായ ജോസഫ് അലന്‍ സ്റ്റെയിന്‍ ആണ് ഗോള്‍ഫ് കോഴ്സിന്‍െറ കെട്ടിടം രൂപകല്‍പ്പന ചെയ്തത്. 18 ഹോളുകളോടെയുള്ള മൈതാനമാകട്ടെ അമേരിക്കകാരനായ സ്റ്റീഫന്‍ കേയാണ് വികസിപ്പിച്ചെടുത്തത്.
എല്ലാ വര്‍ഷവും ഇവിടെ നടക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്‍റില്‍ പ്രൊഫഷനല്‍, അമച്വര്‍ ഗോള്‍ഫ് താരങ്ങള്‍ പങ്കെടുക്കാറുണ്ട്. ബില്ല്യാര്‍ഡ്സ് കളിക്കാനും ഇവിടെ അവസരമുണ്ട്. ഇവിടത്തെ ലക്ഷ്വറി റൂമുകളില്‍ ഗോള്‍ഫര്‍മാര്‍ക്ക് താമസിക്കാന്‍ കഴിയും. ഇന്ത്യക്കാരും വിദേശികളും ഇവിടത്തെ അംഗങ്ങളായി ഉണ്ട്.



Click it and Unblock the Notifications