രാജാ മുഗള്‍സായുടെ കാലത്ത് പണികഴിപ്പിച്ച കോട്ടയാണിത്. ശേഷം രാജാ ഹമീര്‍ സിംഗ് ,രാജാ വിക്രം സിംഗ്,രാജാ ബല്‍ബീര്‍ സിംഗ് തുടങ്ങിയവരുടെ കാലങ്ങളില്‍ ഈ കോട്ടപുതുക്കിപ്പണിയുകയുണ്ടായി.
രാജകൊട്ടാരം, അമൂല്യ സമ്പത്തുകള്‍ സൂക്ഷിക്കുന്ന തോഷ ഖാന, മോധി ഖാന ട്രഷറി തുടങ്ങിയവയെല്ലാം സംരക്ഷിച്ച് വലയം ചെയ്തുകൊണ്ടാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാവിധ സൌകര്യങ്ങളോടും രക്ഷയോടും കൂടി നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ടയ്ക്കും ചുറ്റും മനോഹരമായ ഒരു ഉദ്യാനവും സ്ഥിതി ചെയ്യുന്നുണ്ട്.