Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേഹ്ഗര്‍ സാഹിബ് » കാലാവസ്ഥ

ഫത്തേഹ്ഗര്‍ സാഹിബ് കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ സമയമാണ് ഫത്തേഹ്ഗറിലെ കാഴ്ചകള്‍ കാണാന്‍ അനുയോജ്യമായ കാലാവസ്ഥ.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനലില്‍ മറ്റേത് ഉത്തരേന്ത്യന്‍ നഗരത്തെയും പോലെ കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടാറ്. പൊടിയും മണല്‍കാറ്റുകളും സാധാരണമായ ഈ സമയത്ത് ചില ദിവസങ്ങളില്‍ 45 ഡിഗ്രി വരെ താപനില ഉയരാറുണ്ട്. ഈ സമയം ഇവിടം സന്ദര്‍ശിക്കുന്നവര്‍ കുടയും നിര്‍ജലീകരണം ഒഴിവാക്കാന്‍ ഗ്ളൂക്കോസ് വാട്ടറും ലഗേജിനൊപ്പം അധികമായി കരുതണം.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. മഴയെത്തുന്നതോടെ അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവുണ്ടാകുമെങ്കിലും അന്തരീക്ഷത്തിലെ ആര്‍ദ്രത വര്‍ധിക്കും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് മഴക്കാലം. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താപനില ചിലപ്പോള്‍ നാല് ഡിഗ്രി വരെ താഴാറുണ്ട്. കടുത്ത തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളണിഞ്ഞേ ഈ സമയങ്ങളില്‍ ഇവിടെയത്തൊവൂ.