ഇബാദത്ത് ഖാന അഥവാ ആരാധനാലയം അക്ബര്‍ ഫത്തേപൂര്‍സിക്രിയില്‍ പ്രാര്‍ഥന നടത്തുന്നതിനായി പണിതതാണ്. സുന്നി മുസ്ലിംകള്‍ക്ക് മാത്രം പ്രാര്‍ഥിക്കാനും വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് പണിതത്. പിന്നീട് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് മനസ്സിലാക്കി അദ്ദേഹം ഇത് എല്ലാ വിശ്വാസികള്‍ക്കുമായി തുറന്നുകൊടുത്തു.
ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി പ്രദേശവാസികളെയും നഗരം സന്ദര്‍ശിക്കാന്‍ വരുന്നവരേയും ക്ഷണിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരങ്ങളില്‍ ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് അക്ബറിന്‍റെ സാമൃാജ്യത്തില്‍നിന്നു മതനേതാക്കളും തത്വചിന്തകരും മറ്റുള്ളിവിടങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു.
മതനേതാക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിച്ചതോടെ അക്ബര്‍ ഇവര്‍ക്കിടയില്‍ ഒരു സമന്വയമുണ്ടാക്കാന്‍ പുതിയ ഒരു മതം സ്ഥാപിച്ചു. ദീന്‍ ഇലാഹി അഥവാ ദൈവവിശ്വാസം എന്നര്‍ഥം വരുന്ന മതമായിരുന്നു അദ്ദേഹം സ്ഥാപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‍റെ വിശ്വാസം സ്വീകരിക്കാന്‍ അധികമാരും മുന്നോട്ട് വന്നില്ല. അക്ബറിന്‍റെ കോടതിയിലെ മുകള്‍ത്തട്ടിലുള്ള ചിലര്‍ പുതിയ മതം സ്വീകരിക്കാന്‍ മുന്നോട്ട് വന്നു.



Click it and Unblock the Notifications