ഗുര്‍ഗാവ് ‌- ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ്‌ ഹബ്‌

ഹോം » സ്ഥലങ്ങൾ » ഗുര്‍ഗാവ് » ഓവര്‍വ്യൂ

ഹരിയാനയിലെ ഏറ്റവും വലിയ നഗരമാണ്‌ ഗുര്‍ഗാവ്‌. ഹരിയാനയുടെ സാമ്പത്തിക, വ്യാവസായിക തലസ്ഥാനം കൂടിയാണ്‌ ഗുര്‍ഗാവ്‌‌. ഡല്‍ഹിയുടെ തെക്കായി 30 കിലോമീറ്റര്‍ അകലെയാണ്‌ ഗുര്‍ഗാവ്‌ സ്ഥിതിചെയ്യുന്നത്‌. ഡല്‍ഹിയുടെ നാല്‌ ഉപഗ്രഹ നഗരങ്ങളില്‍ ഒന്നായ ഗുര്‍ഗാവ്‌ ദേശീയ തലസ്ഥന മേഖലയുടെ( എന്‍സിആര്‍) ഭാഗമാണ്‌.

പഴയ ഗുര്‍ഗാവും പുതിയ ഗുര്‍ഗാവും ചേര്‍ന്നുള്ളതാണ്‌ ഇപ്പോഴത്തെ ഗുര്‍ഗാവ്‌ നഗരം. അടിസ്ഥാനസൗകര്യങ്ങള്‍ കുറഞ്ഞതും ഇടിങ്ങിയതുമാണ്‌ പഴയ ഗുര്‍ഗാവ്‌ എങ്കില്‍ പുതിയ ഗുര്‍ഗാവ്‌ തികച്ചും വ്യത്യസ്‌തമായൊരു ആസൂത്രിത നഗരമാണ്‌. ഇന്ത്യയില്‍ ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ള മൂന്നമത്തെ നഗരം ഗുര്‍ഗാവാണ്‌. ഛണ്ഡിഗഢും മുംബൈയുമാണ്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങളില്‍.

ഗുര്‍ഗാവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഗുര്‍ഗാവ്‌ തുടക്കത്തില്‍ ഡല്‍ഹിയുടെ തെക്ക്‌ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരുചെറിയ കാര്‍ഷിക ഗ്രാമമായിരുന്നു. എന്നാലിപ്പോള്‍ വിനോദസഞ്ചാര മേഖലയിലുള്‍പ്പടെ വന്‍ വളര്‍ച്ചയാണ്‌ നഗരം നേടിയിരിക്കുന്നത്‌. ഗുര്‍ഗാവ്‌ നഗരത്തില്‍ മാത്രം 80 മാളുകള്‍ ഉണ്ട്‌. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാള്‍ എന്ന്‌ കരുതുന്ന ആംബിയന്‍സ്‌ മാളാണ്‌ ഇതില്‍ ശ്രദ്ധേയം. സിറ്റി സെന്റര്‍ മാളും പ്ലാസ മാളുമാണ്‌ മറ്റ്‌ പ്രധാന മാളുകള്‍. സെക്‌ടര്‍ 29 ല്‍ സ്ഥിതി ചെയ്യുന്ന കിങ്‌ഡം ഓഫ്‌ ഡ്രീംസ്‌.

ലെഷര്‍ വാലി പാര്‍ക്‌

പോലുള്ള വിനോദ ഉദ്യാനങ്ങളും ഇവിടെയുണ്ട്‌. അപ്പു ഘര്‍, സുല്‍ത്താന്‍ പൂര്‍ പക്ഷി സങ്കേതം, പട്ടൗഡി പാലസ്‌ തുടങ്ങിയവയാണ്‌ മറ്റ്‌ പ്രധാന ആകര്‍ഷണങ്ങള്‍.

ഗുര്‍ഗാവ്‌-  അടിസ്ഥാന സൗകര്യങ്ങള്‍

അടുത്ത കാലം വരെ ഉറങ്ങി കിടന്നിരുന്ന ഡല്‍ഹിയുടെ പ്രാന്തപ്രദേശമായിരുന്ന ഗുര്‍ഗാവ്‌ ഇന്ന്‌ ഓഫീസ്‌ സമുച്ചയങ്ങളും കമ്പനികളും നിറഞ്ഞ വലിയ ജനവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്‌. റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലുണ്ടായ വന്‍ കുതിപ്പാണ്‌ ഗുര്‍ഗാവിന്റെ വളര്‍ച്ചയ്‌ക്ക്‌ കാരണം. റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ പ്രമുഖരായ ഡിഎല്‍എഫ്‌ പ്രദേശവാസികളില്‍ നിന്നും കൃഷി ഭൂമി വാങ്ങി തുടങ്ങിയതോടെ ജനസാന്ദ്രതയിലും സമ്പദ്‌വ്യവസ്ഥയിലും വന്‍ വളര്‍ച്ചയാണ്‌ ഗുര്‍ഗാവിലുണ്ടായിരിക്കുന്നത്‌.

പെട്ടന്നുണ്ടായ നഗരവത്‌കരണം ഗുര്‍ഗാവിലെ ചില കര്‍ഷകരെ സമ്പന്നരാക്കി. സ്വകാര്യ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ക്ക്‌ ഭൂമി ലഭ്യമാക്കിയതിലൂടെ ലക്ഷങ്ങള്‍ ലഭിച്ച നിരവധി പേരുണ്ട്‌.  റീട്ടെയില്‍ ആണ്‌ ഗുര്‍ഗാവിലെ മറ്റൊരു വലിയ വ്യവസായം. 43 മാളുകള്‍ ഗുര്‍ഗാവിലുണ്ട്‌. കേരളത്തിലെ കൊച്ചിയില്‍ ലുലു ഷോപ്പിങ്‌ മാള്‍ വരുന്നതിന്‌ മുമ്പ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ്‌ മാള്‍ ഗുര്‍ഗാവിലെ ആംബിയന്‍സ്‌ മാളായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാളുകള്‍ ഉള്ള മൂന്നാമത്തെ നഗരമാണ്‌ ഗുര്‍ഗാവ്‌. ഡല്‍ഹിയില്‍ നിന്നും ഏതാനം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗുര്‍ഗാവ്‌ ഒരു പ്രധാന വ്യാവസായിക നഗരം കൂടിയാണ്‌.

ഡല്‍ഹിയ്‌ക്ക്‌ തൊട്ടടുത്തായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ നഗരത്തില്‍ നിരവധി ദേശീയ അന്തര്‍ദ്ദേശീയ കമ്പനികള്‍ അവരുടെ ആസ്ഥാന ഓഫീസ്‌ തുറന്നിട്ടുണ്ട്‌. ഹരിയാനയിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കിലും ഗുര്‍ഗാവ്‌ ഡല്‍ഹിയുടെ നാഷണല്‍ ക്യാപിറ്റല്‍ റീജിയണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതിനാല്‍ വ്യവസായികളുടെ ഇഷ്‌ട നഗരമാണ്‌ ഗുര്‍ഗാവ്‌.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയം

വര്‍ഷത്തിലേത്‌ സമയത്തും സന്ദര്‍ശിക്കാവുന്ന നഗരമാണ്‌ ഗുര്‍ഗാവ്‌. എന്നാലും ശൈത്യകാലമാണ്‌ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌. ഇക്കാലയളവില്‍ കാലാവസ്ഥ പ്രസന്നമായിരിക്കും കൂടാതെ വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാം.

എങ്ങനെ എത്തിച്ചേരാം

റോഡ്‌, റെയില്‍ മാര്‍ഗം മികച്ച്‌ രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ ഗുര്‍ഗാവ്‌. ഡല്‍ഹിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ഇന്ദിര ഗാന്ധി ദേശീയ വിമാനത്താവളമാണ്‌ സമീപത്തായുള്ളത്‌. മറ്റ്‌ നഗരങ്ങളെയും രാജ്യങ്ങളെയും ഗുര്‌ഡഗാവുമായി ബന്ധിപ്പിക്കുന്നത്‌ ഈ വിമാനത്താവളമാണ്‌.

കാലാവസ്ഥ

ചൂടേറിയ വേനല്‍ക്കാലവും തണുപ്പുള്ള ശൈത്യവുമാണ്‌ ഗുര്‍ഗാവിലേത്‌. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

Please Wait while comments are loading...