Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫിറോസ്പൂര്‍ » കാലാവസ്ഥ

ഫിറോസ്പൂര്‍ കാലാവസ്ഥ

ഒക്ടോബറിനും ഡിസംബറിനുമിടയിലുള്ള മഞ്ഞുകാലമാണ് ഫിറോസ്പൂര്‍ യാത്രയ്ക്ക് ഏറ്റവും യോജിച്ച സമയം. അനുയോജ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ സമയങ്ങളില്‍ സഞ്ചാരികള്‍ക്ക് കാഴ്ച്ചകള്‍ കാണാനും യാത്രയ്ക്കും തടസ്സമുണ്ടാവില്ല.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന വേനലില്‍ ഫിറോസ്പൂരില്‍ കനത്ത ചൂടാണ് അനുഭവപ്പെടാറുള്ളത്. ഇതില്‍ ജൂണ്‍ മാസത്തില്‍ താപനില ഇവിടെ കുത്തനെ ഉയരാറുണ്ട്. വേനലില്‍ 47 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ കൂടിയ താപനില.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലം വേനലിന്‍റെ കനത്ത ചൂടില്‍ നിന്നുള്ള ആശ്വാസത്തിന്‍റെ കാലമാണ്. രാത്രികാലങ്ങളില്‍ നല്ല തണുപ്പും അനുഭവപ്പെടാറുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ ഇടിമിന്നലോടു കൂടിയുള്ള മഴയും ഇവിടെ അനുഭവപ്പെടാറുണ്ട്.

ശീതകാലം

നവംബര്‍ ആദ്യം മുതല്‍ ഫിറോസ്പൂരില്‍ മഞ്ഞുകാലം അനുഭവപ്പെട്ടു തുടങ്ങും.ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന മഞ്ഞുകാലത്തിനിടയില്‍ ജനുവരിയിലാണ് ഇവിടെ അതിശൈത്യം ഉണ്ടാകാറുള്ളത്.