ഗഡാഗ് ജില്ലയിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് റോണ്‍, പുരാതനകാലത്ത് ഈ നഗരത്തിന്റെ പേര് ദ്രോണപൂര്‍ എന്നായിരുന്നുവെന്നും ഇവിടത്തെ ക്ഷേത്രങ്ങളെല്ലാം ദ്രോണാചാര്യരാണ് പണിതതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. അനന്തശയന ക്ഷേത്രം, ഈശ്വരക്ഷേത്രം, കല്ല ഗുഡി (കല്‍ക്ഷേത്രം), ലോകനാഥ ക്ഷേത്രം, മല്ലികാര്‍ജുന ക്ഷേത്രം, പാര്‍ശ്വനാഥ ജൈനക്ഷേത്രം, സോമ ലിംഗ്വേശ്വര ക്ഷേത്രം എന്നിവയാണ് റോണിലെ പ്രമുഖ ക്ഷേത്രങ്ങള്‍. റോണിലെത്തുന്ന സഞ്ചാരികളിലേറെയും തീര്‍ത്ഥാടകരാണ്.



Click it and Unblock the Notifications