Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാന്ധിനഗര്‍ » കാലാവസ്ഥ

ഗാന്ധിനഗര്‍ കാലാവസ്ഥ

പൊതുവേ ചൂട്കൂടിയതും വരണ്ടതുമാണ് ഗാന്ധിനഗറിലെ കാലാവസ്ഥ. ചൂടുകൂടിയ വേനലും താരതമ്യേന നല്ല മഴ ലഭിക്കുന്ന മഴക്കാലവും സന്ദര്‍ശനത്തിന് അനുയോജ്യമായ ശീതളിമയുള്ള ശൈത്യകാലവുമാണ് ഗാന്ധിനഗറിലെ പ്രധാന ഋതുക്കള്‍.

വേനല്‍ക്കാലം

കടുത്ത ചൂടാണ് അഹമ്മദാബാദിലെ വേനല്‍ക്കാലം.  ദിനങ്ങള്‍ക്ക്. 27 നും 41 ഡിഗ്രിക്കും ഇടയിലായിരിക്കും താപനില. ഫെബ്രുവരി മുതല്‍ മെയ് ജൂണ്‍ വരെയാണ് വേനല്‍. മെയ് മാസമാണ് ഗാന്ധിനഗറില്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്നത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഗാന്ധിനഗറിലെ മഴക്കാലം. കനത്ത മഴയാണ് ഈ സമയം ഇവിടെ ലഭിക്കുക.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരി വരെ നീളുന്ന തണുപ്പുകാലത്താണ് ഇവിടെ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടാറ്. 12 മുതല്‍ 362 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. ഗാന്ധിനഗര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയവും ഇതാണ്.