വര്‍ഷത്തില്‍ ഏത് സമയവും സഞ്ചാരികളെ കാണാവുന്ന ഗാംഗ്ടോക്കിലെ റോഡാണ് എം.ജി മാര്‍ഗ്. മാലിന്യനിക്ഷേപവും തുപ്പലും അനുവദനീയമല്ലാത്ത ഈ റോഡില്‍ വാഹനഗതാഗതവും നിരോധിച്ചിരിക്കുകയാണ്. വൈകുന്നേരങ്ങളില്‍ റഷോപ്പിംഗ്, ഭക്ഷണം എന്നിവക്കായി നിരവധി കടകള്‍ ഇവിടെ തുറന്നിരിക്കും. വിശ്രമിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി സദാ സംഗീതം പൊഴിക്കുന്ന ടൈറ്റാനിക്ക് പാര്‍ക്ക് ഉണ്ട്. സംഗീതവും ആസ്വദിച്ച് പാര്‍ക്കിലിരുന്ന ശേഷമാണ് ഭൂരിപക്ഷമ സഞ്ചാരികളും മടങ്ങിപോകാറ്. സിക്കീമിന്‍െറ രുചി വൈവിധ്യങ്ങള്‍ തുറന്നുകാണിക്കുന്ന ഗാംഗ്ടോക്ക് ഫുഡ് ആന്‍റ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ എല്ലാ വര്‍ഷവും ഡിസംബറില്‍ എം.ജി മാര്‍ഗിലാണ് നടക്കാറ്. സിക്കീമിന്‍െറ വിനോദസഞ്ചാര ഭൂപടത്തിലെ പ്രമുഖ പരിപാടികളില്‍ ഒന്നാണ് ഇത്.



Click it and Unblock the Notifications