തിബറ്റന്‍ ബുദ്ധിസം,സംസ്കാരം, ഭാഷ, കല, ചരിത്രം എന്നിവയെ കുറിച്ച പഠനത്തിനായി 1958ല്‍ ആരംഭിച്ചതാണ് ഈ സ്ഥാപനം. ലെപ്ച, തിബറ്റന്‍,സംസ്കൃത ഭാഷയിലുള്ള ലിഖിതങ്ങള്‍ക്കൊപ്പം പ്രതിമകളും കലാരൂപങ്ങളും ഇവിടെയുണ്ട്. പരമ്പരാഗത തിബറ്റന്‍ ബുദ്ധമത വിഹാരത്തിന്‍െറ ശൈലിയില്‍ മനോഹര രൂപകല്‍പ്പനയോടെ നിര്‍മിച്ച ഇവിടെ ബുദ്ധമതവുമായി ബന്ധപ്പെട്ട പഠനത്തിന് 200ഓളം പ്രതീകങ്ങളുമുണ്ട്. സിക്കീമിന്‍െറ ചരിത്രവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ ശേഖരിക്കുകയും ഡിജിറ്റലൈസ് ചെയ്യുകയുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ അടുത്ത പരിപാടി.
മനോഹര ചുവര്‍ചിത്രങ്ങള്‍ അഴകേറ്റുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ചേര്‍ന്ന് തിബറ്റിലെ അവസാന രാജാവിന്‍െറ ഓര്‍മക്കായി നിര്‍മിച്ച പാര്‍ക്കും സ്ഥിതി ചെയ്യുന്നു. ഓടില്‍ തീര്‍ത്ത രാജാവിന്‍െറ പൂര്‍ണകായക പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മധ്യ ഗാംഗ്ടോക്കിന്‍െറ തെക്ക് ഭാഗത്ത് ദിയോറാലിയില് സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ 10 മുതല്‍ നാല് വരെയാണ് പ്രവേശനം അനുവദിക്കുക. ലൈബ്രറിയും മ്യൂസിയവും സന്ദര്‍ശിക്കാന്‍ 10 രൂപയാണ് ഫീസ്.