ഭഗവാന്‍ വിഷ്ണുവിന്‍റെ പാദസ്പര്‍ശമേറ്റ ഇടം എന്ന നിലയില്‍ പ്രസിദ്ധമാണ് വിഷ്ണുപദ്ക്ഷേത്രം. ഫാല്‍ഗു നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ വിഷ്ണുവിന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ കൃഷ്ണശില സൂക്ഷിച്ചിരിക്കുന്നു. ഇതിനെ ധര്‍മ്മശിലയെന്നാണ് ഭകതര്‍ വിളിക്കുന്നത്. ക്ഷേത്രത്തിനു ഒരു കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള ബ്രഹ്മജൂനി മലയില്‍നിന്നും നോക്കിയാല്‍ ക്ഷേത്രത്തിന്‍റെ സൌന്ദര്യം നന്നായി ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്കാകും. ഈ കുന്നിലേക്ക് കയറാന്‍ 1000 ചവിട്ടുപടികള്‍ കയറേണ്ടതുണ്ട്.
ക്ഷേത്രത്തിലെ വിഷ്ണുവിന്‍റേതെന്ന് വിശ്വസിക്കപ്പെടുന്ന കാല്‍പ്പാടിന് 40 സെന്‍റിമീറ്റര്‍ നീളമുണ്ട്.ചുറ്റും വെള്ളി പതിപ്പിച്ച ഒരു താലത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ഗ്രാനൈറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന് എട്ടു കൂറ്റന്‍ തൂണുകളുണ്ട്. മനോഹരമായ കൊത്തുപണികള്‍ നിറഞ്ഞതാണ് ഇവ ഓരോന്നും. അഷ്ടകോണാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ കിഴക്കോട്ടാണ് തുറക്കുന്നത്. ക്ഷേത്രപരിസരത്തായി അനശ്വരതയുടെ പ്രതീകമെന്നവണ്ണം ഒരു ആല്‍മരം സ്ഥിതി ചെയ്യുന്നുണ്ട്. അക്ഷയഭാട്ട് എന്ന് വിളിക്കുന്ന ഈ ആല്‍മരത്തിന് കീഴിലായി മരണപ്പെട്ടവരുടെ അവസാനക്രിയകള്‍ നടക്കാറുണ്ട്.



Click it and Unblock the Notifications