Search
  • Follow NativePlanet
Share

ഗയ - പുണ്യകേന്ദ്രങ്ങളിലെ പൊന്‍തൂവല്‍

14

ബുദ്ധമതസ്ഥാപകനായ ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം എന്ന നിലയിലാണ് ഗയ എന്ന തീര്‍ത്ഥാടനഭൂമി പ്രസിദ്ധമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ബീഹാറിലെ ഈ പുണ്യഭൂമി ഇന്ത്യയിലെ പ്രധാന ബുദ്ധതീര്‍ത്ഥാടനകേന്ദ്രമാണ്. പാറ്റ്നയ്ക്ക് 100 കിലോമീറ്റര്‍ തെക്കുള്ള ഈ ക്ഷേത്ര നഗരം മുന്‍പ് മഗദയുടെ ഭാഗമായിരുന്നു. വിശുദ്ധഭൂമി എന്ന നിലയില്‍ സകല മതസ്ഥരും ഗയ സന്ദര്‍ശിക്കാറുണ്ട്.

പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളാല്‍ ചുറ്റപ്പെട്ടാണ് ഗയയുടെ കിടപ്പ്. മംഗള ഗൌരി, ശൃംഗസ്ഥാന്‍ റാം ശില, ബ്രഹ്മയോനി തുടങ്ങി ചെറുകുന്നുകളാണ് ഗയയുടെ മൂന്നു ഭാഗത്തും. അതേസമയം പടിഞ്ഞാറ് ഫാല്‍ഗു നദിയൊഴുകുന്നു. ഗയയുടെ വടക്കു ഭാഗം ജോഹന്നാബാദ് ജില്ലയിലും തെക്കുഭാഗം ജാര്‍ഖണ്ഡിലെ ചാത്ര ജില്ലയിലുമാണ്. അതേസമയം,  കിഴക്ക് നവാഡ ജില്ലയിലും പടിഞ്ഞാറ് ഔറംഗാബാദ് ജില്ലയിലുമാണ്.

വിനോദകേന്ദ്രങ്ങള്‍

തീര്‍ത്ഥാടകരെ മയക്കുന്ന കാഴ്ച്ചകളാണ് ഗയയില്‍ മുഴുവനുമുള്ളത്. ഈ സ്ഥലത്തിന്‍റെ പ്രസന്നതയും അത് നല്കുന്ന സമാധാനവും ഏത് തീര്‍ത്ഥാടകനും മനസ്സുകൊണ്ടാഗ്രഹിക്കുന്നതാണ്. ബുദ്ധഭഗവാന് ബോധോദയമുണ്ടായ മഹാബോധി തന്നെയാണ് ഗയയുടെ ഹൃദയവും ആത്മാവും. മഹാബോധ്യക്ക് കീഴെയുള്ള ബുദ്ധവിഗ്രഹത്തിന്‍റെ കാല്ച്ചുവട്ടില്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള സന്യാസിമാര്‍ ധ്യാനനിരതരായി ഇരിക്കുന്നത് കാണാം.

മലനിരകളും ഗുഹകളുമാണ് ഗയയിലെ മറ്റ് പ്രധാന കാഴ്ച്ചകള്‍. യോനി, റാംശില, പ്രതിശില തുടങ്ങി കുന്നുകളും ഡിയോ ബരാബര്‍ പവപുരി തുടങ്ങി ഗുഹകളും ഗയയെ കൂടുതല് സുന്ദരിയാക്കുന്നു.

മലനിരകളും ക്ഷേത്രങ്ങളും പുണ്യനദിയായ ഫാല്‍ഗുവിന്‍റെ തീരത്താണ്.ആത്മീയത ആസ്വദിക്കാനെത്തുന്നവര്‍ ഗയയിലെഒരു സ്ഥലവും വിട്ടുകളയേണ്ടതില്ല. ജുമാ മസ്ജിദ്,മാന്‍ഗ ഗൌരി മന്ദിര്‍, വിഷ്ണുപദ് ക്ഷേത്രം തുടങ്ങിയിടങ്ങളിലെ വാസ്തുവിദ്യകള്‍ ഗയ ടൂറിസത്തില് എടുത്തുപറയേണ്ടതാണ്.

ഗയയുടെ മറ്റൊരു പ്രത്യേകത വത്യസ്തവും രുചകരവുമായ ഭക്ഷണം തന്നെ. പരമ്പരാഗത ബീഹാറി വിഭവങ്ങളായ ലിറ്റി ചോക്കാ, ലിറ്റി , പിത്താ, പ്വാ, മറുവാ കാ റൊട്ടി, സട്ടു കാ റൊട്ടി തുടങ്ങിയവ ഗയയിലെത്തുന്ന തീര്‍ത്ഥാടകരുടെ ഇഷ്ടരുചികളാണ്. ഇതു കൂടാതെ മധുര പലഹാരങ്ങള്‍ക്കും ഗയ പ്രസിദ്ധം തന്നെ.

ടില്കുട്ട്, കേസരിയാ പേട, രമണ, ടെക്കാരി റോഡിലെ അന്‍സാര എന്നിവയാണ് പ്രധാന മധുരപലഹാരങ്ങള്‍.

വൈശാഖ മാസത്തിലെ പൌര്‍ണ്ണമി ദിവസത്തില്‍ ആഘോഷിക്കുന്ന ബുദ്ധജയന്തിയും പിത്രപക്ഷമേളയുമാണ് ഗയയിലെ പ്രധാന ആഘോഷങ്ങള്‍. ബുദ്ധന്‍ ആദ്യബലിയര്‍പ്പിച്ച ദിവസത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് പിത്രപക്ഷമേള.

തീര്‍ത്ഥാടകര്‍ക്ക് വിമാനമാര്‍ഗ്ഗമോ റെയില്‍ മാര്‍ഗ്ഗമോ റോഡുമാര്‍ഗ്ഗമോ ഗയയിലെത്താം. നവംബറിനും ഫെബ്രുവരിയിക്കും ഇടയിലാണ് ഗയ യാത്രയ്ക്ക് യോജിച്ച സമയം.  ഈ കാലങ്ങളില്‍ പൊതുവേ മിതമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. മറ്റു സമയങ്ങളില്‍ കനത്ത മഴയും കൊടും ചൂടുമാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. ജെ ബി റോഡാണ് ഗയയിലെ പ്രധാന കച്ചവടകേന്ദ്രം. സ്വദേശി വസ്ത്രാലയ,കലാമന്ദിര്‍, പ്ലാസ, ഗാനി മാര്‍ക്കറ്റ് തുടങ്ങി വിവിധ ഷോപ്പിഗ് കേന്ദ്രങ്ങള്‍ ഈ റോഡിലുണ്ട്.

ഗയ പ്രശസ്തമാക്കുന്നത്

ഗയ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗയ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗയ

  • റോഡ് മാര്‍ഗം
    റോഡുവഴിയാണ് യാത്രയെങ്കില്‍ കൊല്‍ക്കത്ത. അലഹബാദ്, കാണ്‍പൂര്‍, ഡല്‍ഹി, അമൃത്സര്‍ തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം ഗയയിലേക്കെത്താം. പ്രധാന ദേശീയ പാതയിലേക്ക് 30 കിലോമീറ്റര്‍ ദൂരം മാത്രമേ ഗയ നഗരത്തില്‍ നിന്നുള്ളൂ.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റെയില്‍ മാര്‍ഗ്ഗം ഗയയിലെത്തേണ്ടവര്‍ക്ക് ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങി പ്രധാന സ്റ്റേഷനുകളില്‍ നിന്നും ഗയയിലേക്ക് പുറപ്പെടാം . ഇവിടങ്ങില്‍ നിന്നെല്ലാം ഗയ ജംഗ്ഷനിലേക്ക് ബ്രോഡ് ഗേജ് റൂട്ടുകളുണ്ട്. ഇതുകൂടാതെ ഡല്‍ഹിയില്‍ നിന്നും നേരിട്ട് ഗയയിലേക്ക് മഹാബോധി എക്പ്രസ്സ് സ്ഥിരം സര്‍വീസ് നടത്തുന്നുണ്ട്. രാജ്യത്തെ പല പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നെല്ലാം ഗയയിലേക്ക് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനയാത്രയാണ് തെരെഞ്ഞടുക്കുന്നതെങ്കില്‍ ബീഹാര്‍ -ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ഏക അന്താരാഷ്ട വിമാനത്താവളമായ ഗയ വിമാനത്താവളത്തിലേക്കെത്താം. കൊളംബോയിലേക്കും ബാങ്കോക്കിലേക്കും സര്‍വ്വീസുകളുള്ള ഈ ചെറു വിമാനത്താവളത്തിലേക്ക് ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നെല്ലാം സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri