സാഹസിക സഞ്ചാരികളുടെ പ്രിയ സങ്കേതമാണ് ഖണ്ഡേലി. അണക്കെട്ടും അനുബന്ധിച്ചുള്ള വനമേഖലയുമാണ് ഇവിടെ സഞ്ചാരികള്‍ക്ക് കാണാനുള്ളത്. ഗിരിധിഹിന്‍െറ വടക്കുകിഴക്ക് ഭാഗത്തായി 10 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഖണ്ഡേലിയില്‍ നിരവധി വാട്ടര്‍സ്പോര്‍ട്സ്, സാഹസിക വിനോദസഞ്ചാര പരിപാടികള്‍ നടക്കാറുണ്ട്.
600 മീറ്റര്‍ ഉയരമുള്ള ഗ്രാനൈറ്റ് പാളികളാല്‍ നിറഞ്ഞ മലയില്‍ സ്ഥാപിച്ചിട്ടുള്ള വാച്ച് ടവറിലൂടെ നോക്കിയാല്‍ ഖണ്ഡോലി നഗരത്തിന്‍െറ ദൂരകാഴ്ച കാണാം. ബോട്ടിംഗ്, മൗണ്ടനീയറിംഗ്, റോക്ക് കൈ്ളമ്പിംഗ്, പാരാസെയ്ലിംഗ്, കയാക്കിംഗ് എന്നിവക്ക് ആനസവാരിയും ഒട്ടകപ്പുറത്തെ സവാരിയും സംസ്ഥാന ടൂറിസം വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഇവിടെ നടത്തുന്നുണ്ട്. സ്കൂബാ ഡൈവിംഗും വാട്ടര്‍ റാഫ്റ്റിംഗും കനോയിംഗും വാട്ടര്‍ സ്കീയിംഗുമടക്കം ജല കായിക വിനോദങ്ങള്‍ ആസ്വാദിക്കാന്‍ മെട്രോ നഗരങ്ങളില്‍ നിന്നുള്ളവര്‍ വരെ മലകയറി എത്താറുണ്ട്.
കുതിരജീനിയുടെ മാതൃകയിലുള്ള മലനിരകളില്‍ അഗ്നിപര്‍വത മുഖത്തിന്‍െറ രൂപത്തിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. മലയുടെ അടിവാരത്താണ് ഖണ്ഡോലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള അണക്കെട്ടില്‍ നിന്നാണ് ഗിരിധിഹ് നഗരത്തിലെ ഒരു ലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളം എത്തിക്കുന്നത്. ദേശാടന പക്ഷികളാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. സൈബീരിയന്‍ ഡക്ക്, സൈബീരിയന്‍ ക്രെയിന്‍,ബ്രാഹ്മണി താറാവ് തുടങ്ങിയ ദേശാടന പക്ഷികളടക്കം 40ഓളം ഇനം പക്ഷികളാണ് തടാകതീരത്തും പരിസരത്തുമുള്ളത്. ദേശാടനപക്ഷികളെ കാണാന്‍ തണുപ്പ്കാലത്ത് നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. അന്തരീക്ഷ മലിനീകരണവും മറ്റും മറ്റും മൂലം ദേശാടന പക്ഷികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളായി കുറഞ്ഞിട്ടുണ്ട്. മൃഗങ്ങളെയും പക്ഷികളെയും പ്രദര്‍ശിപ്പിക്കുന്ന ആറേക്കര്‍ അമ്യൂസ്മെന്‍റ് പാര്‍ക്കും ഇവിടെയുണ്ട്. ടോയ് ട്രെയിനുകളടക്കം വിനോദോപാധികളും അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ ഉണ്ട്. ഗിരിധിഹാണ് ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെനിന്ന് ഖണ്ഡേവാലിയിലേക്ക് ബസ്,ടാക്സി സര്‍വീസുകള്‍ ധാരാളം ഉണ്ട്.



Click it and Unblock the Notifications