Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രാംഗഡ് -ജാര്‍ഖണ്ട്

രാംഗഡ് - സമാധാനപരമായ തീര്‍ത്ഥയാത്ര

12

ജാര്‍ഖണ്ഡ് സംസ്ഥാനത്തെ 24 ജില്ലകളില്‍ രാംഗഡ് പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. 2007 സെപ്തംബര്‍ 12 ന് ഹസാരിബാഗ് ജില്ലയില്‍ നിന്ന് വേര്‍പെടുത്തിയാണ് രാംഗഡ് രൂപീകരിക്കുന്നത്. രാംഗഡ് എന്ന വാക്കിനര്‍ത്ഥം ശ്രീരാമ ഭഗവാന്‍റെ കോട്ട എന്നാണ്.

രാംഗഡ് ജില്ലയെ ആറ് ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു. രാംഗഡ്, പത്രതു, ഗോള, മണ്ഡു, ചിതര്‍പൂര്‍, ഡുല്‍മി എന്നിവയാണിവ. ശിലായുഗം മുതല്‍ സമ്പന്നമായ ഒരു ചരിത്രം രാമഗഡിനുണ്ട്. ഗുപ്ത സാമ്രാജ്യം, മസ്ലിം ഭരണം, ബ്രിട്ടീഷ് ഭരണം എന്നിവയ്ക്ക് സാക്ഷ്യം വഹിച്ച ഭൂമികയാണിത്.

കല്‍ക്കരി പോലുള്ള മിനറലുകള്‍ ധാരാളമായുള്ള പ്രദേശമായതിനാല്‍ ഇവിടം ഒരു വ്യവസായ പ്രാധാന്യമുള്ള സ്ഥലമായി മാറി. രാമഗഡിലെ പത്രതുവില്‍ 1960 കളില്‍ സ്ഥാപിച്ച ഒരു തെര്‍മല്‍ പവര്‍ സ്റ്റേഷനുണ്ട്. നല്‍ക്കാരി ബാര്‍ക്കി നദിക്ക് കുറുകെയുള്ള നല്‍ക്കാരി ഡാം ഏറെ പ്രശസ്തമാണ്. വിപുലമായ സസ്യ-ജീവജാലങ്ങളുടെ കേന്ദ്രമാണിവിടം.

രാമഗഡിലെയും സമീപത്തുമുള്ള കാഴ്ചകള്‍

രാമഗഡില്‍ സന്ദര്‍ശകര്‍ കണ്ടിരിക്കേണ്ട നിരവധി സ്ഥലങ്ങളുണ്ട്. ടൂട്ടി ജര്‍ണ ക്ഷേത്രം, മായ്തുംഗ്രി ക്ഷേത്രം, രജ്‍രാപ്പ മന്ദിര്‍ തുടങ്ങിയ മതപരമായ സ്ഥലങ്ങളും, ധുര്‍ ദുരിയ വെള്ളച്ചാട്ടം, ആം ജരിയ വെള്ളച്ചാട്ടം, നൈകാരി ഡാം, ഗന്ദൗനിയ ചുടുനീരുറവ, ബന്‍ഖേട്ട ഗുഹ എന്നീ സ്ഥലങ്ങളും പ്രാധാന്യമുള്ളവയാണ്.

1940 ല്‍ മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത സ്ഥലത്ത് മഹാത്മാഗാന്ധി സമാധി സ്ഥല്‍ എന്ന ചരിത്രസ്മരണയുയര്‍ത്തുന്ന സ്മാരകം പണിതീര്‍ത്തിരിക്കുന്നു. ഗാന്ധിജിയുടെ മരണശേഷം അദ്ധേഹത്തിന്‍റെ ഭൗതികാവശിഷ്ടം ഒരു മണ്‍കുടത്തിലാക്കി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ഭക്ഷണം ലഭിക്കാതെയും, പാമ്പ് കടിയേറ്റും മരിച്ചവരെ അടക്കം ചെയ്ത സ്ഥലമാണ് ചൈന സെമിത്തേരി. ഏകദേശം 667 കല്ലറകള്‍ ഇവിടെയുണ്ട്. ഇതിനടുത്തായി ഒരു ബുദ്ധക്ഷേത്രവും, സ്മാരക സ്തൂപവുമുണ്ട്.

കാലാവസ്ഥ

ചോതങ്ക്പൂര്‍ സമതലത്തിലാണ് രാംഗഡ് സ്ഥിതി ചെയ്യുന്നത്. മിതശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ശൈത്യകാലം, മാര്‍ച്ച് മുതല്‍ മെയ് വരെ വേനല്‍ക്കാലം, ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മഴക്കാലം എന്നിങ്ങനെ രാമഗഡിലെ കാലാവസ്ഥയെ മൂന്നായി തിരിക്കാം.

രാമഗഡിന്‍റെ സമ്പന്നമായ സംസ്കാരം

രാമഗഡിന് സമ്പന്നമായ സാംസ്കാരിക പൈതൃകമാണുള്ളത്. ഇവിടെ ജനങ്ങള്‍ ഏറെ ആഹ്ലാദത്തോടെ പങ്കുചേരുന്ന നിരവധി ഉത്സവങ്ങളും, ആഘോഷങ്ങളുമുണ്ട്. ദീപാവലി, ഹോളി, ദസറ, രാമനവമി, ഈദ്, മകരസംക്രാന്തി എന്നിവയാണ് ഇവയില്‍ പ്രമുഖം. ഏറെ വ്യവസായങ്ങളും, ഖനികളുമുള്ള രാമഗഡിലെ മറ്റൊരു പ്രധാന ആഘോഷമാണ് വിസ്കര്‍മ പൂജ. രജ്‍രാപ്പ മന്ദിര്‍, ടൂട്ടോ ജര്‍ണ മന്ദിര്‍ എന്നിവിടങ്ങളിലാണ് വിവാഹച്ചടങ്ങുകള്‍ പ്രധാനമായും നടക്കുന്നത്.

ഡസ്ക, വട തുടങ്ങിയ പ്രാദേശിക ഭക്ഷണങ്ങള്‍ ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് സാധിക്കും. പലയിനം പുഷ്പങ്ങളും, ഇല വര്‍ഗ്ഗങ്ങളും ഇവിടെ പാചകത്തിനായി ഉപയോഗിച്ച് വരുന്നു. മധുരപലഹാരമായ ഖോയ പേഡ ലഭിക്കുന്ന സ്ഥലമാണ് രജ്‍രാപ്പ മന്ദിര്‍.

രാമഗഡില്‍ എങ്ങനെ എത്തിച്ചേരാം?

മികച്ച ഗതാഗത സൗകര്യങ്ങളുള്ള രാമഗഡിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ എന്നിവ വഴി റെയില്‍ മാര്‍ഗ്ഗം രാമഗഡിലെത്താം. നാഷണല്‍ ഹൈവേകളും നഗരത്തിലേക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുന്നു. റാഞ്ചിയിലുള്ള ബിര്‍സമുണ്ട എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഡല്‍ഹി, പാറ്റ്ന, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് വിമാനസര്‍വ്വീസുണ്ട്.

രാംഗഡ് -ജാര്‍ഖണ്ട് പ്രശസ്തമാക്കുന്നത്

രാംഗഡ് -ജാര്‍ഖണ്ട് കാലാവസ്ഥ

രാംഗഡ് -ജാര്‍ഖണ്ട്
34oC / 93oF
 • Haze
 • Wind: WSW 9 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രാംഗഡ് -ജാര്‍ഖണ്ട്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം രാംഗഡ് -ജാര്‍ഖണ്ട്

 • റോഡ് മാര്‍ഗം
  സമീപത്തുള്ള പ്രധാന നഗരങ്ങളില്‍ നിന്ന് രാമഗഡിലേക്ക് നാഷണല്‍ ഹൈവേ വഴി എളുപ്പത്തില്‍ എത്തിച്ചേരാം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  രാംഗഡിലെ റെയില്‍വേ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ്. ഇത് യാത്രക്കാര്‍ക്ക് സൗകര്യപ്രദമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  റാഞ്ചിയിലുള്ള ബിര്‍സ മുണ്ട എയര്‍പോര്‍ട്ടാണ് രാമഗഡിനടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് ഡല്‍ഹി, പാറ്റ്ന, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് വിമാനസര്‍വ്വീസുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Tue
Return On
24 Jul,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Jul,Tue
Check Out
24 Jul,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Jul,Tue
Return On
24 Jul,Wed
 • Today
  Ramgarh-Jharkhand
  34 OC
  93 OF
  UV Index: 8
  Haze
 • Tomorrow
  Ramgarh-Jharkhand
  28 OC
  82 OF
  UV Index: 8
  Sunny
 • Day After
  Ramgarh-Jharkhand
  30 OC
  86 OF
  UV Index: 9
  Sunny