Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗിരിധിഹ് » ആകര്‍ഷണങ്ങള് » പരാസനാഥ് മലനിരകള്‍

പരാസനാഥ് മലനിരകള്‍, ഗിരിധിഹ്

8

സമുദ്രനിരപ്പില്‍ നിന്ന് 4480 മീറ്റര്‍ ഉയരത്തിലാണ് പരാസനാഥ് മലനിരകള്‍ സ്ഥിതി ചെയ്യുന്നു. ശ്രീ സമ്മേത ഷിക്കാര്‍ജി എന്നും ഇത് അറിയപ്പെടാറുണ്ട്. 1350 മീറ്ററാണ് ഇതില്‍ ഏറ്റവും ഉയരമുള്ള കൊടുമുടിയുടെ ഉയരം. ജാര്‍ഖണ്ഡിലെ മാത്രമല്ല ഹിമാലയത്തിന്‍െറ തെക്കന്‍ഭാഗത്തെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇവിടെയാണ്. 1775 എ.ഡിയില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ജൈനമതക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ജൈനമതാചാര്യന്‍മാരായ 24 തീര്‍ഥങ്കരന്‍മാരില്‍ 20 പേരും മോക്ഷം പ്രാപിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജൈനമത വിഭാഗക്കാരുടെ സുപ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഇവിടം.  ഇരുപത്തി മൂന്നാമത്തെ തീര്‍ഥങ്കരനായ പരാസനാഥിന്‍െറ പേരാണ് ഈ മലനിരകള്‍ക്ക് ഇട്ടിരിക്കുന്നത്.

ക്ഷേത്രത്തിലേക്ക് മലകയറി എത്തുന്നവര്‍ക്ക് വഴിയില്‍ ഓരോ തീര്‍ഥങ്കരന്‍മാരുടെയും പേരിലുള്ള ആരാധനാലയങ്ങള്‍ അഥവാ ഗുംതികള്‍ കാണാനാകും. ഇതില്‍ പല ആരാധനാലയങ്ങള്‍ക്കും 2000ത്തിലധികം വര്‍ഷം പഴക്കമുള്ളതാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ് ജനവാസ കേന്ദ്രങ്ങളെങ്കിലും ക്ഷേത്രങ്ങളുടെ രൂപകല്‍പ്പനക്ക് ആധുനികകാലത്തേതിനേക്കാള്‍ വലിയ വ്യത്യാസമൊന്നും കാണാനാകില്ല.

ഇടതൂര്‍ന്ന വനമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്‍െറ സമീപമാണ് പ്രശസ്തമായ ഉസ്റി വെള്ളച്ചാട്ടവും.   ഈ മലനിരകളിലെ അന്തേവാസികളായ സന്താളുകള്‍ക്ക് ഈ മലനിരകളിലെ ആരാധനാ ദേവന്‍ അറിയപ്പെടുന്നത് മാറംഗ് ബുറു എന്ന പേരിലാണ്. ഏപ്രില്‍ പകുതിയില്‍ ബൈശാഖി ദിവസം പൂര്‍ണ ചന്ദ്ര ദിവസത്തെ സന്താളുകളുടെ വേട്ടയാടല്‍ മഹോല്‍സവവും പ്രസിദ്ധമാണ്. പര്‍വതത്തിന് ചുറ്റുമുള്ള വനനിരകള്‍ മധുബന്‍ എന്നാണ് അറിയപ്പെടുന്നത്. ട്രക്കിംഗ് പ്രിയരുടെ ഇഷ്ട സങ്കേതം കൂടിയാണ് ഇവിടം. വടക്കുഭാഗത്ത് നിന്നാണ് മലകയറ്റം എളുപ്പം. 27 കിലോമീറ്ററാണ് മലകയറുന്നവര്‍ കയറേണ്ട ദൂരം. പാതിവഴിയില്‍ ക്ഷീണിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ഡോലിക്കാരുടെ സേവനം ഉപയോഗപ്പെടുത്താം. മലകയറുന്നവര്‍ നിര്‍ബന്ധമായും കരുതേണ്ട ഒന്നാണ് ടോര്‍ച്ച്. ചായയും കാപ്പിയുമെല്ലാം വില്‍ക്കുന്ന നാടന്‍ കടകളും ഈ വഴിയില്‍ ധാരാളം ഉണ്ട്. പരാസനാഥ് എത്തും മുള്ള ഗൗതം സ്വാമി ഹില്ലും ചന്ദ്രപ്രഭു ഹില്ലും സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടും. സംസ്ഥാന ടൂറിസം വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ പാരാഗൈ്ളഡിംഗും പാരാ സെയ്ലിംഗും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റാഞ്ചിയില്‍ നിന്ന് 168 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ ഇവിടെയത്തൊം. ജുംരി തിലേയയില്‍ നിന്നും 98 കിലോമീറ്ററും ഹസാരിബാഗില്‍ നിന്നും 76 കിലോമീറ്ററും  ദന്‍ബാദില്‍ നിന്ന് 52 കിലോമീറ്ററും ബൊക്കാറോയില്‍ നിന്ന് 57 കിലോമീറ്ററുമാണ് ഇങ്ങോട് റോഡ് മാര്‍ഗമുള്ള ദൂരം. ഗ്രാന്‍റ് ട്രങ്ക് റോഡ് വഴിയുള്ള യാത്രയാണ് എളുപ്പം. നിമിയ ഘാട്ട് ആണ് അടുത്ത റെയില്‍വേ സ്റ്റേഷനെങ്കിലും പരാസനാഥ് സ്റ്റേഷനിലാണ് കൂടുതല്‍ വണ്ടികളും നിര്‍ത്താറുള്ളത്. പരാസനാഥിന് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരമാണ് ഇസ്രി ബസാര്‍.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed