Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സമസ്തിപൂര്‍

സമസ്തിപൂര്‍ - ഫലപുഷ്ടിയുള്ള മണ്ണ്

28

ബീഹാറിലെ ദര്‍ഭംഗാ ജില്ലയുടെ ഉപ ഡിവിഷനായിരുന്ന സമസ്തിപൂര്‍ ബുധി ഗന്ധക്ക് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ ആഘോഷങ്ങളായ ഛാത്ത്, ഹനുമാന്‍ജയന്തി, ദുര്‍ഗാപൂജ, ദീപാവലി, സരസ്വതി പൂജ, മുസ്ലിം വിശേഷ ദിവസങ്ങളായ ഈദ്, മുഹറം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍.

സമസ്തിപൂരിലെ പുസാ ബ്ളോക്കിലാണ് പ്രശസ്തമായ രാജേന്ദ്ര അഗ്രികള്‍ച്ചറല്‍ സര്‍വകലാശാല. സെന്‍ട്രല്‍ ടുബാക്കോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സെന്‍ട്രല്‍ കെയിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഇവിടെയാണ്. നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ ജന്‍മം കൊണ്ടും അനുഗ്രഹീതമായ ഈ നഗരം മികച്ച ഒരു വ്യവസായിക കേന്ദ്രം കൂടിയാണ്. ധാരാളം ചെറുകിട സംരംഭങ്ങളും വന്‍കിട വ്യവസായ സ്ഥാപനങ്ങളും ഈ ചെറുനഗരത്തില്‍  ഉണ്ട്.

രുചിയൂറും മാമ്പഴങ്ങള്‍ വിളയുന്ന നാടുകൂടിയാണ് ഇവിടം. ലിച്ചി പഴങ്ങളും ഇവിടെ ധാരാളമായി വിളയുന്നുണ്ട്. പുകയില,കരിമ്പ്, മുളക്,മഞ്ഞള്‍, പച്ചക്കറികളായ കോളിഫ്ളവര്‍, ഉരുളക്കിഴങ്ങ്,പാവക്ക എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ ഇവിടെ കൃഷി ചെയ്തുവരുന്നു. മഗര്‍ദാഹിഘാട്ടിലും ഹസന്‍പൂരിലും പ്രവര്‍ത്തിക്കുന്ന രണ്ട് കരിമ്പിന്‍ ഫാക്ടറികളും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.  സമസ്തിപൂരിനെ തൊട്ടുതലോടി ഒഴുകുന്ന നദികളും ആകര്‍ഷണങ്ങളിലൊന്നാണ്.

സമസ്തിപൂരിന് ചുറ്റുമുള്ള കാഴ്ചകള്‍

മൊര്‍വാര, കരാഹിയ, വിദ്യാപതി നഗര്‍, പുസാ, മഹാമദാ, ബസുവാരി, കരിയാന്‍, താനേശ്വര്‍ ക്ഷേത്രം, ശിവാജി നഗര്‍ ബ്ളോക്ക് എന്നിവയാണ് സമസ്തിപൂരിലെയും പരിസരത്തെയും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. ഈദ്,ഛാത്ത് പര്‍വ്, ദുര്‍ഗാപൂജ, ഹോളി,ദീപാവലി, സരസ്വതി പൂജ, മകരസംക്രാന്തി, വിശ്വകര്‍മ പൂജ, ഹനുമാന്‍ ജയന്തി, മുഹറം തുടങ്ങിവര്‍ണങ്ങള്‍ വാരിവിതറുന്ന ആഘോഷങ്ങള്‍  സമസ്തിപൂരിലെ വിനോദസഞ്ചാരമേഖലക്ക് ഊര്‍ജം പകരുന്നതാണ്. ബുധി ഗന്ധക്ക് ഘാട്ടിലാണ്  ഛാത്ത് ഉല്‍സവം കൊണ്ടാടുന്നത്. 1943ല്‍ സ്ഥാപിതമായ പെന്തകോസ്റ്റ് ദേവാലയമായ ആരാധനാ ഘറും സമസ്തിപൂരിലെ മറ്റൊരു ആകര്‍ഷണമാണ്. വനമേഖല ഒട്ടുമില്ലാത്ത പ്രദേശമാണ് ഇവിടം. കാര്‍ഷിക വൃത്തിയാണ് ഇവിടത്തുകാരുടെ മുഖ്യ ഉപജീവന മാര്‍ഗം. അതുകൊണ്ട് തന്നെ അത്യധ്വാനികളുമാണ് ഇവിടത്തുകാര്‍. റെയില്‍ റോഡ് മാര്‍ഗങ്ങളിലൂടെ എളുപ്പമത്തൊവുന്ന സമസ്തിപൂരിലേക്ക് വിമാനമാര്‍ഗം എത്തുന്നവര്‍ പാറ്റ്ന എയര്‍പോര്‍ട്ടിലാണ് ഇറങ്ങേണ്ടത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സമസ്തിപൂര്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.

സമസ്തിപൂര്‍ പ്രശസ്തമാക്കുന്നത്

സമസ്തിപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സമസ്തിപൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം സമസ്തിപൂര്‍

 • റോഡ് മാര്‍ഗം
  സംസ്ഥാന ഹൈവേകള്‍ക്ക് പുറമെ നാഷനല്‍ ഹൈവേ 28 ഉം സമസ്തിപൂരിനെ ബീഹാറിന്‍െറ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ന്യൂഡല്‍ഹി, ഹൗറ,മുംബൈ,പാറ്റ്ന, ലക്നൗ,റാഞ്ചി തുടങ്ങി രാജ്യത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ സമസ്തിപൂരിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  പാട്നയിലെ ജയ്പ്രകാശ് നാരായണ്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ആണ് വിമാനയാത്രികര്‍ക്ക് ആശ്രയിക്കാവുന്നത്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
01 Dec,Thu
Return On
02 Dec,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
01 Dec,Thu
Check Out
02 Dec,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
01 Dec,Thu
Return On
02 Dec,Fri