ഗോമുഖിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ട്രക്കിംഗ്. ഗംഗോത്രിയില്‍ നിന്നാരംഭിച്ച് ഗോമുഖില്‍ അവസാനിക്കുന്ന 22 കിലോമീറ്റര്‍ ദൂരമുള്ള ട്രക്കിംഗ് പാതയാണ് ഇവയില്‍ ഏറ്റവും പ്രസിദ്ധമായത്. ഭുജ്ബാസയിലേക്ക് ഇവിടെ നിന്നും 4 കിലോമീറ്റര്‍ ദൂരമാണുള്ളത്. ട്രക്കിംഗ് നടത്തുന്നവര്‍ക്ക് ഗര്‍വാല്‍ മണ്ഡല്‍ വികാസ് നിഗം ലിമിറ്റഡിന്റെ ബംഗ്ലാവുകളില്‍ താമസിക്കാനുള്ള സൗകര്യം ലഭിക്കും. ഗോമുഖിലെ രണ്ട് പ്രധാനപ്പെട്ട ട്രക്കിംഗ് കേന്ദ്രങ്ങളാണ് നന്ദാവനും തപോവനും. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തില്‍ 70 ഡിഗ്രിയോളം ചെരിഞ്ഞ് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരമുള്ള ട്രക്കിംഗ് സാഹസികര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്.



Click it and Unblock the Notifications