Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുണ » കാലാവസ്ഥ

ഗുണ കാലാവസ്ഥ

ഫെബ്രുവരി പകുതി മുതല്‍  മാര്‍ച്ച്‌ പകുതി വരെയാണ് കാലാവസ്ഥ ഏറ്റവും അനുകൂലമായ സമയം. വസന്തകാലത്തിന്‍റെ സൗന്ദര്യം അനുഭവിച്ച് കാഴ്ചകളും കണ്ട് മടങ്ങാന്‍  ഇക്കാലത്ത് ഗുണയിലെത്തുന്നവര്‍ ക്ക് സാധിക്കും.

വേനല്‍ക്കാലം

മാര്‍ച്ച്‌ മാസത്തോടെ ആരംഭിക്കുന്ന വേനല്‍ ക്കാലം മെയ്‌ മാസത്തോടെയാണ് അവസാനിക്കുക. ഇക്കാലത്ത് വരണ്ട കാലാവസ്ഥയാണ് ഗുണയില്‍  അനുഭവപ്പെടാറ്. വേനല്‍ ക്കാലത്തെ ശരാശരി താപനില 29 ഡിഗ്രി സെല്‍ ഷ്യസിനും 48 ഡിഗ്രി സെല്‍ ഷ്യസിനും ഇടയിലായിരിക്കും.

മഴക്കാലം

ജൂണ്‍ മാസത്തോടെ ഗുണയിലേക്ക് കടന്നെത്തുന്ന മണ്‍സൂണ്‍ സെപ്റ്റംബര്‍  മാസത്തോടെ വിടവാങ്ങുന്നു. സുഖകരമായ കാലാവസ്ഥയാണ് ഇക്കാലത്ത് ഇവിടെ അനുഭവപ്പെടുക. സഞ്ചാരികള്‍ ക്ക് ഗുണ സന്ദര്‍ ശിക്കാന്‍  യോജിച്ച സമയം കൂടിയാണിത്.

ശീതകാലം

ഗുണയിലെ മഞ്ഞുകാലം ഒക്ടോബര്‍  മുതല്‍  ജനുവരി വരെ നീണ്ടുനില്‍ ക്കുന്നതാണ്. ഏതാണ്ട് 10 ഡിഗ്രി സെല്‍ഷ്യസിനും 27 ഡിഗ്രി സെല്‍ ഷ്യസിനും ഇടയിലായിരിക്കും ഇക്കാലത്തെ താപനില. യാത്രകള്‍ ക്ക് അനുയോജ്യമായ കാലാവസ്ഥ ഉള്ള സമയം കൂടിയാണ് മഞ്ഞുകാലം.